വിവാഹത്തിന് ദിവസങ്ങൾ മാത്രം, പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും, ആശംകളോടെ സോഷ്യൽ മീഡിയ

പ്രശസ്ത തമിഴ് ചലച്ചിത്ര താരം വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വര ലക്ഷ്മിയുടെ വരൻ. ജൂലൈ 2 നാണ് നടിയുടെ വിവാഹം. ഇപ്പോഴിതാ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് നേരിട്ടെത്തി ക്ഷണിച്ചിരിക്കുകയാണ് താരവും ഭാവി വരൻ നിക്കോളായ് സച്ച്ദേവും.

വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാറും അമ്മ രാധിക ശരത്കുമാറും ഇവർക്കൊപ്പം എത്തിയിരുന്നു.വിവാഹ ക്ഷണ ക്കത്ത് നൽകുന്നതിന്റെയും മോദിക്കൊപ്പമുള്ള സെൽഫി ചിത്രവും വരലക്ഷ്മി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി യെ കാണാനും ഞങ്ങളുടെ വിവാഹവി രുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും കഴിഞ്ഞതിൽ വലിയ അഭിമാനം. ഇത്രയും ഊഷ്മളമായി ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി.

തിരക്കേറിയ ഷെഡ്യൂളുകൾ ക്കിടയിലും അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു. ശരിക്കും ഇതൊരു ബഹുമതിയാണ്. നന്ദി ഡാഡി, ഇങ്ങനെയൊന്ന് സാധിച്ചു തന്നതിന്’ – എന്നാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് വര ലക്ഷ്മി കുറിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് വിവാബം ക്ഷണിച്ചിട്ടുണ്ട്.

Scroll to Top