ഞങ്ങൾ പ്രേമിക്കുമ്പോൾ ലക്ഷ്മി പ്ലസ് ടുവിന് പഠിക്കുന്നു, കറക്കം വീട്ടിൽ അറിഞ്ഞു, രസകരമായ പ്രണയ കഥ പറഞ്ഞ് മിഥുൻ

വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് വളരെ പെട്ടെന്നാണ് മിഥുൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. മിഥുന്റെ ഭാര്യ ലക്ഷ്മിയെയും പ്രേക്ഷകർക്ക് വളരെ പ്രീയം തന്നെയാണ്. കേരളത്തിലെ ആദ്യ വനിതാ യൂട്യൂബർ ആണ് ലക്ഷ്മി മേനോൻ. ലെക്ഷ്മിയുടെയും മിഥുൻറെയും വിവാഹം പ്രണയ വിവാഹം ആയിരുന്നു എന്നത് ഇരുവരും മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ വീണ്ടും ഇരുവരും പുതിയ അഭിമുഖത്തിൽ ഇവരുടെ പ്രണയ കഥ പറയുകയാണ്.

“ഞങ്ങളുടെ ലൗ സ്റ്റോറി ഞങ്ങൾ മുൻപും പലയിടത്തും പലതവണ പറഞ്ഞിട്ടുള്ളതാണ്. ആദ്യമായി ലക്ഷ്മിയെ കാണുന്ന സമയത്ത് ഞാൻ ഒരു സ്ഥലത്ത് പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അത് കഴിഞ്ഞിട്ടാണ് പിന്നെ നമ്പർ വാങ്ങുന്നത്. അങ്ങനെ പിന്നെ ചാറ്റ് ചെയ്യുകയും നേരിട്ട് കാണുകയും ഒക്കെ ചെയ്തു. കുറെ തവണ നേരിട്ട് കണ്ടു. അന്ന് ലക്ഷ്മി പ്ലസ് ടുവിന് പഠിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന സമയം ആയതുകൊണ്ട് ഞങ്ങൾ ആ സമയത്ത് പുറത്തൊക്കെ കറങ്ങാൻ പോവുക എന്ന് പറയുന്നത് എന്തെങ്കിലും മാളിലൊക്കെ ഗെയിം കളിക്കുന്ന സ്ഥലത്താണ് പോകുന്നത്.

ടിക്കറ്റ് ഒക്കെ എടുത്ത് പോകുന്ന ഗെയിമുകൾ ഒക്കെയുള്ള അമ്യുസ്മെന്റ് പാർക്ക് പോലത്തെ സ്ഥലങ്ങളിലാണ് പോകുന്നത്. അങ്ങിനെ ഗെയിമുകൾ കാണാനും കളിക്കുവാനുമാണ് പൊയ്ക്കൊണ്ടിരുന്നത്. കുറെ പ്രാവശ്യം ഇങ്ങിനെ പോയിക്കഴിഞ്ഞപ്പോൾ അത് അമ്മയുടെ ചെവിയിൽ എത്തി. അമ്മ പെട്ടെന്ന് ഞങ്ങളെ പിടിച്ച് കെട്ടിച്ചു. കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞിട്ടാണ് ശരിക്കും തോന്നിയത് ഇനിയുള്ള ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരിക്കും എന്ന്. ആ തോന്നൽ ഒക്കെ മനസ്സിൽ വന്നത് കല്യാണം കഴിഞ്ഞിട്ടായിരിക്കും” എന്ന് മിഥുനും ലക്ഷമിയും പറയുന്നു.

ദുബായില്‍ വെച്ചാണ് നല്ലൊരു നർത്തകിയായ ലക്ഷ്മിയെ മിഥുൻ ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെട്ടത് എന്ന് മിഥുൻ മുൻപ് പറഞ്ഞിട്ടുണ്ട്. സപ്പോര്‍ട്ട് ചെയ്യുന്ന, കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള്‍ എന്ന രീതിയില്‍ ആണ് ലക്ഷ്മിയെ കണ്ടത് എന്നും മിഥുൻ പറഞ്ഞിട്ടുണ്ട്.

Scroll to Top