അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലാതാക്കുന്ന ഭഗവാന്റെ സന്നിധിയിൽ, തിരുപ്പതിയിൽ എത്തി വഴിപാടായി തല മുണ്ഡനം ചെയ്ത് നടി രചന

മലയാളി പ്രേക്ഷകരെ ചിരിയിലൂടെ സ്വന്തമാക്കിയ താരമാണ് രചന നാരായണൻ കുട്ടി. ‘മറിമായം’ എന്ന ഒറ്റ പരിപാടി താരത്തിന്റെ ജനശ്രദ്ധ കൂട്ടി. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത ചിത്രം പങ്കുവച്ച് നടി രചന നാരായണൻകുട്ടി. തിരുപ്പതിയില്‍ വഴിപാടായി മുടി സമർപ്പിച്ച്‌ എല്ലാ അഹംഭാവത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നുവെന്നും താരം കുറിച്ചു.

‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയില്‍ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങള്‍ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍’- എന്ന കുറിപ്പോടെയാണ് ഭഗവാന് മുടി വഴിപാടായി സമർപ്പിച്ച ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ അഭിപ്രായങ്ങളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. പല വിഷയത്തിൽ താരം പ്രതികരിച്ച് എത്താറുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

Scroll to Top