ലാലേട്ടന്റെ മുഖം നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ, സർപ്രൈസ് വിസിറ്റ് നടത്തി താര രാജാവ്

ഇഷ്ട താരത്തോടുള്ള ആരാധന പലവിധത്തിൽ പ്രകടിപ്പിക്കുന്ന ആരാധകരെ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. മോഹൻലാലിനോടുള്ള കടുത്ത ആരാധനയിൽ ലാലേട്ടന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ ആരാധകന്റെ വീഡിയോ ആടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്റെ മുഖം നെഞ്ചിൽ പതിപ്പിച്ച ആരാധനെ നേരിൽ കാണുകയാണ് മോഹൻലാൽ.

ആരാധകന്റെ നെഞ്ചിൽ, പച്ച കുത്തിയതിന് സമീപത്തായി മോഹൻലാൽ ഓട്ടോഗ്രാഫ് നൽകുന്നതിന്റെ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. അനീഷ് അശോകൻ എന്ന ആരാധകനാണ് മോഹൻലാലിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയത്. അനീഷിനൊപ്പം ഫോട്ടൊയ്ക്കും പൊസുചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

കഴിഞ്ഞ വർഷമാണ് അനീഷ് മോഹൻലാലിന്റെ ചിത്രം പച്ചകുത്തിയത്. പച്ച കുത്തുന്നതിന്റെ വീഡിയോ വിവിധ ഫാൻ പേജുകളിലൂടെയായി വൈറലായിരുന്നു. ഇപ്പോഴിതാ ഒരു വർഷത്തിന് ശേഷമാണ് ആരാധകനെ തേടി ഏറെ കാത്തിരുന്ന ആ നിമിഷം എത്തിയത്. മോഹൻലാൽ ആരാധകരടക്കം നിരവധി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ പുങ്കുവച്ച വീഡിയോയിൽ കമന്റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Aneesh Asokan (@aneeshazhikod)

Scroll to Top