ഭർത്താവ് കോടീശ്വരൻ, വിവാ​ഹം കഴിഞ്ഞ് ഉടൻ തന്നെ കുട്ടിയുണ്ടായെങ്കിലും അഭിനയം തുടർന്നു, ഇത്രയും എളിമയുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മിയ ജോർജ്. ‌സീരിയൽ രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന മിയ ജോർജിന് വളരെ പെട്ടെന്ന് ജനപ്രീതി നേടാൻ കഴിഞ്ഞു. നായികയായെത്തിയ ചേട്ടായീസ് എന്ന സിനിമ വിജയം കൈവരിച്ചതോടെ മിയയെ തേടി നിരവധി അവസരങ്ങളെത്തി. തമിഴിലും തെലുങ്കിലും മിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിയയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഒഡിഷൻസ് അറ്റൻഡ് ചെയ്തും എങ്ങനെ എങ്കിലും സിനിമയിലേക്ക് എത്തണമെന്നും കരുതുന്ന ഒരായിരം പേര് ഉള്ളപ്പോൾ അതിൽ നിന്നും എനിക്ക് കിട്ടിയ ഈ ഭാഗ്യം എന്ന് പറയുന്നത് ഒരിക്കലും മറക്കാൻ ആകാത്ത അല്ലെങ്കിൽ ഒരിക്കലും മറന്നുകൂടാത്ത ഒരു ഭാഗ്യം എന്ന് ഞാൻ പറയും എന്നാണ് മിയ പറയുന്നത്. ഭാഗ്യം കൊണ്ട് അല്ലെങ്കിൽ എന്റെ തലവര നേരെ ആയതുകൊണ്ട് ഞാൻ ഇവിടം വരെ എത്തി.

അഭിനയം മനസിലാക്കും മുൻപേ തന്നെ ഞാൻ ഈ ഫീൽഡിലേക്ക് എത്തുന്നത്. പത്താം ക്ലാസിന്റെ അവധി സമയത്താണ് ഞാൻ അഭിനയത്തിലേക്ക് എത്തുന്നത്. നമ്മുടെ പള്ളിയിലെ ഒരു അച്ചൻ വഴിയാണ് ഞാൻ ആദ്യമായി കാമറയ്ക്ക് മുൻപിൽ എത്തിയത്. അൽഫോൻസാമ്മയിൽ അഭിനയിക്കുമ്പോൾ എനിക്ക് കിട്ടിയത് ഒരു ആയിരം രൂപയാണ്. ആ പൈസ തന്നപ്പോൾ ശമ്പളം ആയിരുന്നു എന്ന് പോലും എനിക്ക് അറിയുമായിരുന്നില്ല

അഭിനയത്തിലേക്ക് എത്തിയില്ലായിരുന്നു എങ്കിൽ ഉറപ്പായും ടീച്ചിങ് പ്രൊഫെഷനിലേക്ക് പോകുമായിരുന്നു. എനിക്ക് ഒരു കാര്യം വിശദീകരിക്കാനും, വർത്തമാനം പറയാനും ഒക്കെ ഇഷ്ടമാണ്. അറിയുന്ന കാര്യങ്ങൾ ഒരാൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഭയന്കര ഇഷ്ടമാണ് അതുകൊണ്ടുതന്നെ എനിക്ക് ടീച്ചർ ആകാൻ ആയിരുന്നു ഏറെയും ഇഷ്ടം. അപ്പോൾ അത് ടീച്ചർ ആയേനെ- മിയ പറയുന്നു.

ബിസിനെസ്സ് ആണ് ഭർത്താവിന്. എറണാകുളത്താണ്. പുള്ളിയുടെ പേരന്റസും ഒപ്പമാണ്. എറണാകുളത്തു താമസം. എനിക്ക് ഒരു ചേച്ചിയാണ് ചേച്ചിക്കും ഇപ്പോൾ ബിസിനെസ്സ് ആണ്. ഒരു ബൊട്ടീക്ക് ഉണ്ട്. കോവിഡ് സമയത്താണ് ബാംഗ്ലൂരിൽ നിന്നും നാട്ടിൽ സെറ്റിൽഡ് ആകുന്നത്- ചേച്ചിയുടെയും ഭർത്താവിന്റെയും ‌
.

Scroll to Top