മോഹൻലാൽ വെറുമൊരു കച്ചവട വസ്തുവായി. ചെയ്ത് വെച്ച അസാധ്യ അഭിനയ മുഹൂർത്തങ്ങളെയും, അവയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തവരെയും കൊഞ്ഞനം കുത്തുന്നത്‌ പോലെയാണ് ഇപ്പോൾ

മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ എന്ന നടൻ. മലയാളത്തിൽ വിസ്മയമായി മാറിയ മോഹൻലാൽ ഇപ്പോൾ മലയാളത്തിൽ വളരെയധികം പരാജയങ്ങൾ നേരിടുന്ന നായകന്മാരുടെ കൂട്ടത്തിൽ ആണ് ഉള്ളത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു അതിന് കാരണം മോഹൻലാലിന്റെ തന്നെ തിരഞ്ഞെടുപ്പുകൾ ആണ് അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് ഇപ്പോൾ ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

മോഹൻലാലിന്റെ മഹത്വം തിരിച്ചറിഞ് ഇഷ്ടപ്പെട്ടിരുന്നവർ വളരെ ചുരുക്കമാണെന്ന് പറയേണ്ടിവരും, കാരണം ഇപ്പോൾ കാണുന്ന മോഹൻലാൽ വെറുമൊരു ഡമ്മിയാണ്. ചലിക്കുന്ന മെഴുക് പ്രതിമ, അതിന്റെ ആട്ടവും ഹിറ്റ്കളും കണ്ട് ലാലേട്ടൻ എന്ന് ആർപ്പ് വിളിക്കുന്ന ആരാധകർ അയാളുടെ കഴിവും സത്തയും തിരിച്ചറിഞ്‌ ഇഷ്ടപ്പെടുന്നവരാണെന്ന് കരുതുക വയ്യ.എം. ജി. ആറും ജയനുമൊക്കെ മരിച്ച ശേഷവും അതൊക്കെ വെറും ആക്റ്റിങ് ആണ് അവർ അങ്ങ് അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് കരുതിയിരുന്നവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

രജനികാന്തിന്റെ യന്തിരൻ കണ്ടപ്പോഴാണ് താരങ്ങളുടെ മരണാനന്ത ജീവിതത്തെക്കുറിച്ച് ചിന്തിച്ചത്‌ -രജനിയുടെ അതേ ഛായയുള്ള ഡമ്മി രൂപങ്ങൾ – ആ സാധ്യത ഉപയോഗിച്ച് രജനിക്കോ മറ്റ്താരങ്ങൾക്കോ മരണശേഷവും നിലനിൽക്കാം. കേവലം അതേ രൂപവും ശബ്ദവും ഉണ്ടായാൽ മതി, ഇതേ ഡമ്മി സാധ്യതതയിൽ ആണ് മോഹൻലാലിന്റെ ഇന്നത്തെ സിനിമാ ജീവിതം. മലയാളി ഏറ്റവുമധികം സ്നേഹിച്ച് ആരാധിച്ച മറ്റൊരു നായക നടനില്ല, ഇപ്പോഴും മലയാളത്തിലെ ഏറ്റവും മാർക്കറ്റ് ഉള്ള നടൻ മറ്റാരുമാണെന്ന് തോന്നുന്നില്ല, കച്ചവട തന്ത്രങ്ങൾ തെറ്റല്ല ആഡംബര പരസ്യങ്ങളും ലേബലുകളും കാട്ടി മോശം സാധനങ്ങൾ കൊടുക്കുന്നത്‌ തെറ്റ്തന്നെയാണ്. നമ്മുടെ ജീവിതത്തോട് അത്രമേൽ ഒട്ടി ചേർന്ന് നിന്നത്കൊണ്ട് ഈ സാധനം മോശമാണ് എന്ന് കരുതാൻ വയ്യാത്തവരുടെ കാര്യമാണ് കഷ്ടം..

ഈ കച്ചവടത്തിൽ മോഹൻലാൽ തെറ്റ്കാരൻ ആകുന്നത് എങ്ങനെ എന്നല്ലേ, തന്റെ അഭിനയ സിദ്ധിക്കും സിനിമകൾക്കും സംഭവിക്കുന്നതെന്ത് എന്ന് മറ്റാരെയും കാൾ തിരിച്ചറിയുന്നത്‌ മോഹൻലാൽ തന്നെയാണ് പക്ഷേ ഒട്ടും വൈദഗ്ദ്യമില്ലാതെ അദ്ദേഹം അത് ഒളിച്ച് വെക്കാൻ ശ്രമിക്കുന്നു. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നപോലെ എന്ന് പറയാം. വെറുമൊരു കച്ചവട വസ്തുവായി.അതാണ് തെറ്റ്, താൻ ചെയ്ത് വെച്ച അസാധ്യ അഭിനയ മുഹൂർത്തങ്ങളെയും, അവയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തവരെയും കൊഞ്ഞനം കുത്തുന്നത്‌പോലെയാണ് ഇപ്പോൾ.

ഫാൻസും ന്യായീകരണക്കാരും പറയുന്നപോലെ തിരക്കഥയോ സംവിധാനമോ മോശമായത്കൊണ്ട് മാത്രമല്ല മോഹൻലാൽ സിനിമകൾ മോശമാവുന്നത്.മോഹൻലാലിന്റെ അഭിനയം കൂടി മോശമായി സിനിമകൾ സമ്പൂർണ പരാജയം ആവുകയാണ്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിനയകാലഘട്ടം നോക്കിയാൽ അറിയാം സംവിധാനമോ തിരക്കഥയോ മേന്മയുള്ളതല്ലെങ്കിലും മോഹൻലാൽ മികച്ച് നിൽക്കുമായിരുന്നു.
(വില്ലന്റെയും, വാലിബന്റെയും ബ്രില്ല്യൻസ് നിരത്താൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ ചില ഡമ്മികൾ വെറും ഡമ്മികളല്ല..)

Scroll to Top