രണ്ടുവർഷമായി ഈ കാര്യം മറച്ചുവെച്ചു, ഇപ്പോൾ വെളിപ്പെടുത്താൻ സമയമായി!!! മനസ്സുതുറന്ന് യൂട്യൂബർ ശ്രീലക്ഷ്മി

യൂട്യൂബ് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രീലക്ഷ്മി. തന്നോടൊപ്പം ഉണ്ടായിരുന്ന അണ്ണാറക്കണ്ണന് ഇച്ചാപ്പി എന്ന പേര് നൽകികൊണ്ടായിരുന്നു ശ്രീലക്ഷ്മി യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഒരു ചെറിയ ഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയതുവരെ ശ്രീലക്ഷ്മിയുടെ എല്ലാ കാര്യങ്ങളും യൂട്യൂബ് ലോകത്തിന് പരിചയമാണ്. സമൂഹമാധ്യമത്തിൽ വളരെ സജീവമായ താരത്തിന്റെ അവതരണവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

വ്യത്യസ്തമായ ശബ്ദവും സംസാരരീതിയും ആണ് ശ്രീലക്ഷ്മി ആളുകൾക്കിടയിൽ പ്രിയം പിടിച്ചു പറ്റാൻ കാരണം. രണ്ടുവർഷത്തോളം ആയി ഇതുവരെ തന്നെ സബ്സ്ക്രൈബ്ർസിനോട് വെളിപ്പെടുത്താത്ത ഒരു കാര്യം ശ്രീലക്ഷ്മി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.

മഴക്കാലം ഒക്കെ വരുന്നതുകൊണ്ട് വീടിൻറെ ചില അറ്റകുറ്റപ്പണികളിലൊക്കെ നടത്തിക്കഴിഞ്ഞു. മണ്ണിട്ട് മുറ്റം ഉയർത്തിയിട്ടുണ്ട്. ചുറ്റുമതിലും കിട്ടി അതിനിടയ്ക്ക് രണ്ടുവർഷം മുമ്പ് ഒരു സ്കൂട്ടറും വാങ്ങിയിരുന്നു. മൂന്നു ബസ്സൊക്കെ കയറിയിരുന്നു താൻ കോളേജിലേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. അക്കാലത്ത് അങ്ങനെയാണ് ഒരു വണ്ടി എടുത്തത്.സ്വന്തമായി വാങ്ങിയ വണ്ടിയുടെ പുറകിൽ അച്ഛനെയും അമ്മയെയും ഇരുത്തി കൊണ്ട് പോകുന്നത് വലിയ അഭിമാനമുള്ള കാര്യമാണെന്നും ശ്രീലക്ഷ്മി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രീലക്ഷ്മിക്ക് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്.ഒന്നുമില്ലായ്മയിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് വളർന്നുവന്ന ശ്രീലക്ഷ്മിയെ പ്രശംസിച്ചുകൊണ്ടാണ് ആരാധകർ കമൻറുകൾ അറിയിക്കാറുള്ളത്.

Scroll to Top