നസ്ലന് ഇന്ന് പിറന്നാൾ, എൻ നന്പൻ പോലെ യാരും ഇല്ലേ, എന്റെ ലിറ്റിൽ ബ്രദറിന് ജന്മദിനാശംസകളെന്ന് സം​ഗീത്

യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലൻ കെ ഗഫൂറിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ നസ്ലന് ആശംസകൾ നേർന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പ്രേമലു എന്ന ചിത്രത്തിൽ നസ്ലന്റെ കൂട്ടുകാരൻ അമൽ ഡേവിസായി എത്തിയത് സംഗീത് ആയിരുന്നു. ഇരുവരുടെയും കെമിസ്ട്രി വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു.

“മോനേ, നീയെനിക്കെത്രമാത്രം പ്രധാനമാണെന്ന് നിനക്കറിയാമല്ലോ. നമ്മൾ ഒന്നിച്ച് സന്തോഷിച്ച നിമിഷങ്ങളെല്ലാം നമ്മളെ ഒരുപാട് മാറ്റിയിട്ടുണ്ട്. എന്റെ ലിറ്റിൽ ബ്രദറിന് ജന്മദിനാശംസകൾ,” സംഗീത് കുറിച്ചു. പ്രേമലു ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും സംഗീത് പങ്കിട്ടിട്ടുണ്ട്.

പ്രേമലുവിൽ ആദ്യാവസാനം നസ്ലനൊപ്പം നിറഞ്ഞുനിന്ന കഥാപാത്രമാണ് സംഗീതിന്റെ അമൽ ഡേവിസും. കൂട്ടുകാരനൊപ്പം എല്ലാ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും കൂടെ നിൽക്കുന്ന കട്ട ചങ്കായി സംഗീത് തകർത്ത് അഭിനയിച്ചിട്ടുണ്ട്. അമൽ ഡേവിസിനെ പോലൊരു ചങ്ങാതിയുണ്ടെങ്കിൽ ഗേൾ ഫ്രണ്ട്സിനെയൊക്കെ ആർക്കു വേണം, ഇങ്ങനെയൊരു ചങ്കുണ്ടേൽ ജീവിതം കളർഫുളാണ് എന്നൊക്കെയായിരുന്നു ചിത്രം ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയുടെ പ്രതികരണം.

എഡിറ്ററായി സിനിമയിലെത്തിയ സംഗീതിന്റെ മൂന്നാമത്തെ ചിത്രമാണ് പ്രേമലു. മുൻപ് സൂപ്പർ ശരണ്യയിലും വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലും സംഗീത് അഭിനയിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി അഭിനയരംഗത്തെത്തിയ നസ്ലെന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ഏറെ ആഘോഷങ്ങളോടെ തിയേറ്ററുകളിലെത്തിയെ മമ്മൂട്ടിയുടെ മാസ് ചിത്രം ‘മധുരരാജ’യിൽ ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഒരു പയ്യനായി നസ്ലെൻ മിന്നിമറഞ്ഞുപോവുന്നുണ്ട്. പിന്നീട് ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ കൗണ്ടർ വീരൻ മെൽവിനായി എത്തിയാണ് നസ്ലൻ കയ്യടി നേടിയത്. കുരുതി, ഹോം, കേശു ഊ വീടിന്റെ നാഥൻ, സൂപ്പർ ശരണ്യ, പത്രോസിന്റെ പടപ്പുകൾ, മകൾ, ജോ ആൻഡ് ജോ, അയൽവാശി, നെയ്മർ, ജേർണി ഓഫ ലൗ 18+ തുടങ്ങി നിരവധി ചിത്രങ്ങളിൽ നസ്ലെൻ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

Scroll to Top