ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ, അമ്പലത്തിൽ പോയാൽ നീ ബിജെപിക്കാരൻ ആണല്ലേ, നീ സംഘി ആണല്ലേ എന്നാണ് പറയുന്നത്, തുറന്നടിച്ച് പിഷാരടി

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും നടനും സംവിധായകനും എല്ലാമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. ആദ്യമൊക്കെ മിമിക്രിയും മറ്റും സ്റ്റേജ് ഷോകളിൽ അവതരിപ്പിച്ചാണ് രമേഷ് പിഷാരടി മിനിസ്ക്രീനിലേക്ക് എത്തിയത്. ബ്ലഫ് മാസ്റ്റേഴ്സ് അടക്കമുള്ള രമേഷ് പിഷാരടി-ധർമജൻ കോമ്പോയിലെ പരിപാടികൾ നയന്റീസ് കിഡ്സിന് ഒരു നെസ്റ്റാൾജിയ തന്നെയാണ്.

രമേഷ് പിഷാരടി ടെലിവിഷനിൽ‌ അവതരിപ്പിച്ച പരിപാടികളെല്ലാം ഹിറ്റായി തുടങ്ങിയതോടെയാണ് സിനിമയിലേക്ക് അവസരം വന്നത്. നായകനായി അടക്കം ചില സിനിമകളിൽ രമേഷ് പിഷാരടി അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോകളും വരെ ജനപ്രിയമാണ്. അതിന് കാരണം അവയ്ക്കെല്ലാം രമേഷ് പിഷാരടി നൽകുന്ന ക്യാപ്ഷനാണ്. ഇപ്പോളിതാ പിഷാരടിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഹിന്ദുമതം ഉണ്ടായിട്ട് 5000 വർഷങ്ങളായി എന്നാണ് പറയപ്പെടുന്നത്. നൂറ് കോടിക്ക് അടുത്ത ഹിന്ദുക്കളുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഇനി സാമാന്യവത്കരിച്ചാലുള്ള വിഷയമാണ് ഞാൻ പറയാൻ പോകുന്നത്.. ബിജെപിയെ വിമർശിക്കുമ്പോൾ അവരെ വിമർശിക്കണം, ഇനി ഹിന്ദു വിമർശനമാവുകയാണെങ്കിൽ നിഷ്പക്ഷ ഹിന്ദുക്കൾ ബിജെപിയാകും! സാങ്കേതികമായി ഇവിടെയുണ്ടാകുന്ന പ്രശ്നം അതാണ്‌. ജയ് ശ്രീറാം എന്ന് ഹനുമാനാണ് ആദ്യം വിമർശിച്ചത്. ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ, അമ്പലത്തിൽ പോയാൽ നീ ബിജെപിക്കാരൻ ആണല്ലേ, നീ സംഘി ആണല്ലേ എന്നാണ് പറയുന്നത്.

Scroll to Top