ജയത്തിന് നിരവധി അവകാശികൾ ഉണ്ടാകും…പഴയ സഹപ്രവർത്തകർ അങ്ങയുടെ ഒപ്പം കൂടും അടുപ്പിക്കരുത് എന്ന് പറയുന്നില്ല തിരിച്ചറിയണം എന്ന് മാത്രം

ഇത്തവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നടൻ സുരേഷ് ഗോപിയുടെ വിജയം തന്നെയായിരുന്നു ഈ വിജയത്തിന് ഒരുപാട് അതിജീവനത്തിന്റെ കഥ പറയുവാനും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടിയതായിരുന്നു എന്നാൽ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്ന് മുൻപേ തന്നെ പറഞ്ഞിരുന്ന ഒരു വ്യക്തിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ അഖിൽ മാരാർ സുരേഷ് ഗോപിയുടെ വിജയത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തെക്കുറിച്ച് അഖിൽ ഒരു പോസ്റ്റ് പങ്കു വയ്ക്കുകയും ചെയ്തിരുന്നു ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ


Success has many fathers…വിജയത്തിന് നിരവധി അവകാശികൾ ഉണ്ടാകും…

സുരേഷ് ഗോപിയെ അഭിനന്ദിച്ചു കൊണ്ട് മലയാള സിനിമ മേഖലയിലെ സകലരും ആശംസ പോസ്റ്റുകൾ ഇടാൻ മത്സരിക്കുകയാണ്…രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ ഹീനമായി ആക്രമിക്കപെട്ടപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ നികൃഷ്ട ആരോപണങ്ങൾ അദ്ദേഹത്തിന്റെ മുകളിൽ ഉന്നയിച്ചപ്പോൾ.. സ്ത്രീ വിരുദ്ധനായി കള്ളക്കേസ് കൊടുത്തപ്പോൾ ഒരക്ഷരം മിണ്ടാതെ മാറി നിന്നവരാണ്…കമ്മ്യൂണിസ്റ്റ് കാരനായ കൊല്ലം ലോകസഭ സ്ഥാനാർഥി ആയ മുകേഷ് MLA പോലും സുരേഷ് ഗോപി എന്ന വ്യക്തിയുടെ നന്മയെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാർ ഹീനമായ ഭാഷയിൽ അദ്ദേഹത്തെ ആക്ഷേപിച്ചു… സമാജം സ്റ്റാർ എന്ന് ആക്ഷേപം കേൾക്കേണ്ടി വരുന്ന ഉണ്ണി മുകുന്ദൻ പോലും ഒരിക്കൽ പോലും സുരേഷ് ഗോപി ജയിക്കണം എന്ന് പോസ്റ്റ്‌ ഇടുകയോ, അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങൾക്ക് എതിരെ അഭിപ്രായം പറയുകയോ,അദ്ദേഹത്തിന്റെ പ്രചാരണ വേദിയിൽ പോകുകയോ ചെയ്തിട്ടില്ല…

സുരേഷിന്റെ രാഷ്ട്രീയം എന്ത് ആയാലും സുരേഷ് ഒരു നല്ല മനുഷ്യനാണ് അദ്ദേഹം ജയിച്ചാൽ നാടിനു ഗുണം ഉണ്ടാകും എന്ന് അറിയുന്ന സഹപ്രവർത്തകർ പോലും വിമർശനങ്ങളെ ഭയന്ന് അല്ലെങ്കിൽ സ്വന്തം നേട്ടങ്ങൾക്ക് കോട്ടം വരും എന്ന് ഭയന്ന് മിണ്ടാതെ മാറി നിന്നവർ ആണ്..ഇവരാരും സുരേഷ് ഗോപി ജയിക്കും എന്ന് സ്വപ്നത്തിൽ ചിന്തിച്ചിരുന്നില്ല…ജനങ്ങൾ അദ്ദേഹത്തിന്റെ മനസിന്റെ നന്മ തിരിച്ചറിഞ്ഞു.. ക്ഷമയും കഠിനധ്വാനവും ഈശ്വരാനുഗ്രഹവും പരിശ്രമവും അതിലുപരി അദ്ദേഹത്തിന് വേണ്ടി ഊണും ഉറക്കവും കളഞ്ഞു പണിയെടുത്ത പാർട്ടിയുടെ പ്രവർത്തകരും ആണ് സുരേഷ് ഗോപി എന്ന മനുഷ്യന്റെ വിജയത്തിന് കാരണം.. നാളെയിൽ അദ്ദേഹം കേന്ദ്രമന്ത്രി ആകും.പലവിധ കാര്യങ്ങൾ പറഞ്ഞു പഴയ സഹപ്രവർത്തകർ അങ്ങയുടെ ഒപ്പം കൂടും അടുപ്പിക്കരുത് എന്ന് പറയുന്നില്ല തിരിച്ചറിയണം എന്ന് മാത്രം . എന്നാൽ അങ്ങേയ്ക്ക് വേണ്ടി കഷ്ടപ്പെട്ട ഓരോ പാർട്ടി പ്രവർത്തകരെയും ഒപ്പം ചേർത്ത് പിടിച്ചു.. തൃശൂർ ജനതയെ നെഞ്ചിലേറ്റി കപട സൗഹൃദങ്ങളെ തിരിച്ചറിഞ്ഞു അതിലുപരി രാഷ്ട്രീയത്തിന്റെ പേരിൽ മതത്തിന്റെ പേരിൽ ഒരാൾക്ക് പോലും വേദന സമ്മാനിക്കാതെ എല്ലാവരെയും ചേർത്ത് പിടിച്ചു മുന്നോട്ട് പോകാൻ അങ്ങേയ്ക്ക് കഴിയട്ടെ… ബിഗ്‌ബോസിനു ശേഷം ഞാൻ പങ്കെടുത്ത രാഷ്ട്രീയ പരിപാടികൾ എല്ലാം കൊണ്ഗ്രെസ്സിന്റെ വേദികൾ ആയിരുന്നു… സുരേഷ്‌ഗോപിക്ക് വേണ്ടി സംസാരിച്ചു എന്ന കാരണത്താൽ എന്നെ സംഘി ആക്കി വർഗീയ വാദി ആക്കി ആക്ഷേപിക്കാൻ മുന്നിൽ നിന്നതും നിരവധി കോൺഗ്രസുകാർ ആയിരുന്നു… അത് കൊണ്ട് അദ്ദേഹത്തിന് വിജയം സമ്മാനിച്ച തൃശൂരിലെ ജനങ്ങൾ എന്നെ കൂടി ജയിപ്പിച്ചിരിക്കുന്നു എന്നതാണ് എന്റെ വ്യക്തിപരമായ സന്തോഷം…

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ സുരേഷേട്ടാ.

Scroll to Top