നസ്റിയയ്ക്കും രജിഷയ്ക്കും അവാർഡ് കിട്ടിയതിൽ ചിലർക്ക് കൺഫ്യൂഷൻ !!! നിഖില വിമൽ

രജിഷാ വിജയനും നസ്രിയയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചപ്പോൾ ചിലർക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്ന് നിഖില പറയുന്നുn എങ്ങനെയാണ് കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നവർക്ക് ഈ അവാർഡ് ലഭിച്ചത് എന്നായിരുന്നു അക്കാലത്തെ ചിലരുടെ സംശയങ്ങൾ. എന്നാൽ ഇന്ന് അതും ഒരു പെർഫോമൻസ് ആണെന്ന് ആളുകൾ അംഗീകരിച്ച തുടങ്ങിയിരിക്കുന്നു താരം പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പലം നടയിൽ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംസാരിച്ചത്. മാസ് സിനിമകൾ അപ്രേറ്റ് ചെയ്യപ്പെടുന്നില്ല എന്ന ചർച്ചയും അഭിമുഖത്തിൽ ഉണ്ടായിരുന്നു.

കോമഡി സിനിമകൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ട് എന്നത് സംബന്ധിച്ച് അവതാരയുടെ ചോദ്യത്തിന്  മറുപടി നൽകുമ്പോഴാണ് നിഖിലവിമലും കാര്യങ്ങൾ പറഞ്ഞത്. ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട് എന്നും നേരത്തെ ഭയങ്കര ഇമോഷണൽ ആയ സിനിമയ്ക്കാണ് അവാർഡ് ലഭിക്കുക എന്നൊരു രീതി ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത് മാറിക്കഴിഞ്ഞിടും ആളുകൾ എല്ലാം അംഗീകരിക്കാൻ തയ്യാറാണെന്നും താരം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ് പുറമേ ബേസിൽ ജോസഫ് അനശ്വര രാജൻ തുടങ്ങിയവരും പ്രധാന കഥാപാത്ര അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജും പേർസലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.