ബോളിവുഡിന്റെ ഇഷ്ടതാരമാണ് ജാൻവി കപൂർ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ജാൻവി ഫാഷൻ ചോയ്സിലും ഏറെ മികച്ചതാണ്. മിസ്റ്റർ ആന്‍ഡ് മിസിസ് മഹി എന്നതാണ് ജാൻവിയുടെ പുതിയ സിനിമ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ ജാൻവി ധരിച്ച വസ്ത്രമാണിപ്പോൾ കയ്യടി നേടുന്നത്.
റെഡ് ബാക്ക്‌ലെസ് ഫോക്സ് ലെതർ ഡ്രസാണ് പ്രൊമോഷന് ജാൻവി തിരഞ്ഞെടുത്തത്. പുറകിൽ സ്മോൾ ക്രിക്കറ്റ് ബോളുകൾ കൊണ്ടുള്ള ബട്ടണുകളായിരുന്നു ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കിയത്. ക്രിക്കറ്റ് പ്രമേയ ചിത്രത്തിന് ചേരുന്ന വിധത്തിലുള്ള ഔട്ട്ഫിറ്റിൽ എത്തിയ ജാൻവിയെ അഭിനന്ദിക്കുകയാണ് ആരാധകർ.
ഔട്ട്ഫിറ്റിനൊപ്പം എലഗന്റ് ട്രാൻസ്പെരന്റ് ഹീൽസാണ് ജാൻവി തിരഞ്ഞെടുത്തത്. അക്സസറീസായി സ്റ്റഡ് കമ്മലുകളാണ് ജാൻ അണിഞ്ഞത്. മിനിമൽ മേക്കപ്പിലും സുന്ദരിയായിരുന്നു ജാൻവി.
ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ. 2018-ൽ “ധടക്ക്” എന്ന ചിത്രത്തിലൂടെ ജാൻവി ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. വളരെ കുറച്ചു സിനിമകളിലൂടെ ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു.
View this post on Instagram