കുറച്ചു സീനുകൾ കൂടി അധികം കിട്ടിയാൽ നല്ലതാണെന്ന് തോന്നും, എന്നാൽ ആ സ്പേസ് സിനിമയിൽ ഉണ്ടാവാറില്ല!! നിഖില

നിഖില വിമൽ പ്രധാന വിഷയത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രത്തിൽ പൃഥ്വിരാജ് ബേസിൽ അനുഷ്ക തുടങ്ങി ശ്രദ്ധേയമായ മറ്റു കഥാപാത്രങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം മെയ് 16നാണ് തിയേറ്ററിൽ എത്തുന്നത്.

നടൻ യോഗ ബാബു മലയാളത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജിന്റെ നായിക വേഷത്തിലാണ് വിമൽ ചിത്രത്തിൽ എത്തുന്നത് ഒരു നടി എന്ന രീതിയിൽ താൻ ചെയ്യുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത് എന്ന് ചോദ്യത്തിന് താരം ഇപ്പോൾ മറുപടി പറയുകയാണ്.

നടിയുടെ വാക്കുകൾ:  ജൊ ആൻഡ് ജോ പോലുള്ള ചില കഥാപാത്രങ്ങൾ തേച്ചു ചെയ്യുമ്പോൾ തനിക്ക് ഒരുപാട് റിലേറ്റഡ് ആകുന്ന ക്യാരക്ടർ ആണിത്. ചില സിനിമകളിൽ നമുക്ക് ഒരു വലിയ സ്പേസ് വേണമെന്ന് ആഗ്രഹിച്ചാൽ പോലും ആ സ്പേസ് കിട്ടാറില്ല. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ കുറച്ചു സീൻ കൂടെ ഉണ്ടെങ്കിൽ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. അത് അവരോട് പറയാറുണ്ട് പക്ഷേ ആ സീൻ പ്ലേസ് ചെയ്യാനുള്ള സ്ഥലം ചിലപ്പോൾ സിനിമയിൽ ഉണ്ടാകാറില്ല. ഈ അടുത്തകാലത്ത് ചെയ്യുന്ന സിനിമകളിൽ ഒരുപാട് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ കുറവാണ്.

എല്ലാ സിനിമകളിലും ഒരു ഭാഗമാണ് എന്നുള്ളതാണ്. പക്ഷേ ഒരുപാട് പെർഫോം ചെയ്ത് തെളിയിക്കാൻ ഒന്നും കാണില്ല.അതുകൊണ്ട് തന്നെ ഈ ചിത്രത്തിലേക്ക് ചെയ്ത ഒരു കഥാപാത്രമല്ല. അങ്ങനെ പറയുകയാണെങ്കിൽ ഈ അടുത്ത് ഇഷ്ടപ്പെട്ട ചെയ്തത് പേരല്ലൂരിലെ ഒരു കഥാപാത്രമാണ്. ഒരുപാട് ദിവസം ഷൂട്ട് ചെയ്തിരുന്നു. അതുകൊണ്ടൊക്കെ നമ്മൾ കുറെ കൂടി ആ കഥാപാത്രത്തിലേക്ക് മാറിയിരുന്നു താരം പറഞ്ഞു.

Scroll to Top