സെലിബ്രിറ്റികളെ സുന്ദരിമാരാക്കാൻ ഉപയോ​ഗിക്കുന്നത് ലക്ഷങ്ങൾ, ഇപ്പോൾ കയ്യിൽ 35 ലക്ഷം രൂപയുടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉണ്ട്- വികാസ്

കേരളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് വികാസ് വികെ. സെലിബ്രിറ്റി, വെഡ്ഡിങ് മേക്കപ്പുകൾ ചെയ്താണ് വികാസ് മലയാളികൾക്ക് പരിചിതനായത്. നടി കാർത്തിക നായർ, മാളവിക ജയറാം ഉൾപ്പടെ നിരവധി താരങ്ങളെ വിവാഹത്തിനായി ഒരുക്കിയത് വികാസാണ്.

ഒരുപക്ഷേ വീടിനടുത്തുള്ള ബ്യൂട്ടി പാർലറിൽ നിന്നും വികാസ് എന്ന മേക്കപ്പ് ആർട്ടിസ്റ്റിനെ വ്യത്യസ്തനാക്കുന്നതിൽ ചില പ്രത്യേക കാരണങ്ങളുണ്ട്. താൻ ചെയ്യുന്ന മേക്കപ്പിനേയും അതിന്റെ പിന്നിലെ ചില ഫാക്ടറുകളെയും പറ്റി വികാസ് അടുത്തിടെ ഒരു അഭിമുഖത്തിൽ വാചാലനാവുകയുണ്ടായി. തന്റെ മേക്കപ്പ് കിറ്റിലെ ഉൽപ്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളവ ആയിരിക്കണം എന്ന കാര്യത്തിൽ വികസിന് നിർബന്ധമുണ്ട്. അത്രയും വില കൊടുത്തേ അദ്ദേഹം വാങ്ങാറുള്ളൂ. എക്സ്പയറി ഡേറ്റ് കഴിഞ്ഞവ പൂർണമായും ഒഴിവാക്കും

മുന്തിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാണ് പ്രധാന ചിലവെന്ന് വികാസ് സമ്മതിക്കുന്നു. ഓരോരോ സ്കിൻ ടോണിലും ഉള്ള കസ്റ്റമേഴ്‌സിന് അവർക്ക് ചേരുന്ന ഏതെങ്കിലും ഒരു ബ്രാൻഡിന്റെ മുഴുവൻ ശ്രേണിയും വച്ചേ മേക്കപ്പ് ചെയ്യാൻ കഴിയൂ എന്ന് വികാസ്

നിലവിൽ തന്റെ കയ്യിലെ മേക്കപ്പ് ബോക്‌സിലെ ഉൽപ്പന്നങ്ങൾക്ക് മാത്രമായി 35 ലക്ഷത്തിന്റെ വിലയുണ്ട്. മുൻകാല നായിക നന്ദിനിക്ക് മേക്കോവർ നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വികാസ്. മാളവികാ ജയറാമിന്റെ വിവാഹത്തിന് ഒന്നിലേറെ തവണ മേക്കപ്പ് ചെയ്തത് വികാസാണ്. താലികെട്ടിൽ തുടങ്ങി, ഏറ്റവും ഒടുവിൽ പാലക്കാടു വച്ച് നടന്ന വിവാഹസ്വീകരണത്തിനു വരെ മേക്കപ്പ് വിഭാഗത്തിൽ വികാസ് ഭാഗമായിരുന്നു

Scroll to Top