മലയാള സിനിമയിൽ നന്മമരം ജയസൂര്യയാണ്, ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല, ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം- രതീഷ് രഘുനന്ദനൻ

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ ഓരോ സിനിമയും താരത്തിന്റെ കരിയറിൽ എടുത്ത് പറയത്തക്ക വിധത്തിലുള്ളവയായിരിക്കും എന്നതിലും സംശയമില്ല.

ഇപ്പോഴിതാ ജയസൂര്യയാണ് മലയാള സിനിമയിൽ നന്മമരം ചമയുന്ന നടൻ എന്ന പോസ്റ്റിന് സംവിധായകൻ രതീഷ് രഘുനന്ദനൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. വിജയ് ബാബു നിർമ്മാതാവ്. പ്രീ പ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങൾക്കകം കോവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി ”എങ്ങനെ പോകുന്നെടാ കാര്യങ്ങൾ?, ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാൻ പറഞ്ഞു.

ഇത്തിരി പൈസ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ! വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല എന്നായിരുന്നു രതീഷ് രഘുനന്ദന്റെ വാക്കുകൾ.

‘ഉടൽ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രതിഷ് രഘുനന്ദൻ. രതീഷിന്റെ രണ്ടാമത്തെ ചിത്രമായ ‘തങ്കമണി’യിൽ ദിലീപ് ആയിരുന്നു നായകനായി അഭിനയിച്ചത്. ആദ്യ സിനിമയായ ഉടൽ തിയേറ്ററിലും പിന്നീട് ഒ.ടി.ടിയിൽ എത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു. 2022 മെയ് 20 ന് ആയിരുന്നു ഉടൻ തിയേറ്ററിലെത്തിയത്. ദുർഗ കൃഷ്ണയുടെയും ഇന്ദ്രൻസിൻറെയും മികച്ച പ്രകടനത്തിൻറെ പേരിലും കൈയടി നേടിയ ചിത്രമായിരുന്നു ഉടൽ.

Scroll to Top