നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കൊച്ചിയിലെത്തി താര കുടുംബം, ആശ്വാസവാക്കുകളുമായി സോഷ്യൽ മീഡിയ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് ഇരുവരും അച്ഛനും അമ്മയുമായത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാണ് നയന്‍താരയും വിഘ്‌നേഷും. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുട്ടികളുടെ വിശേഷങ്ങളൊക്കെ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാലിപ്പോഴിതാ താരത്തെ സംബന്ധിച്ച് വളരെ സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്.

നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ് പുതിയ വാർത്തകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ താരപിതാവിനെ പ്രവേശിപ്പിച്ചു. പിതാവിന് എന്താണ് പറ്റിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇന്ത്യൻ എയർഫോർസിലെ ഉദ്യോഗസ്ഥനായിരുന്നു നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട്.

അതേസമയം നയന്‍സിന്റേയും വിക്കിയുടേയും മക്കള്‍ക്ക് രണ്ട് വയസ് തികയാന്‍ പോവുകയാണ്. മക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നവരാണ് വിക്കിയും നയന്‍സും. ഇരുവരും സ്ഥിരമായി മക്കളേയും കൂട്ടി യാത്ര പോകാറുണ്ട്. മക്കള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. സംവിധായകനും നിര്‍മ്മാതാവുമാണ് വിക്കി. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ രണ്ട് വർഷം മുമ്പ് ജൂൺ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യൻ സിനിമാ ഒട്ടാകെ ഇരുവരുടെയും വിവാ​ഹത്തിന് ഒഴുകി എത്തിയിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും ആദ്യമായി ഒന്നിക്കുന്നത്.

Scroll to Top