എന്റെ പ്രിയപ്പെട്ട ബോയിക്ക് ജന്മദിനാശംസകൾ, തമിഴ് കാമുകന് ആശംസകളുമായി ഷാലിൻ സോയ

ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിൻ സോയ. സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്. ഓട്ടോഗ്രാഫ്​ എന്ന സീരിയലിൽ ദീപാറാണി എന്ന വില്ലത്തി റോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഷാലിനെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഒരു പ്രമുഖ യൂട്യൂബറുമായി ഷാലിൻ പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തമിഴ്നാട്ടിൽ നിന്നുള്ള അറിയപ്പെടുന്ന യൂട്യൂബ് സെലിബ്രിറ്റികളിൽ ഒരാളാണ് ടിടിഎഫ് വാസൻ. വാസന്റെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം മൈ ലവ് എന്ന അടിക്കുറിപ്പോടെ ഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും കാണാം.

‘മൈ ലവർ ഇൻ കുക്ക് വിത്ത് കോമാലി’ എന്ന പേരിൽ വാസൻ അടുത്തിടെ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിലും ഷാലിനെ കാണാം. സ്റ്റാർ വിജയിൽ സ്ട്രീമിംഗ് ആരംഭിച്ച ‘കുക്ക് വിത്ത് കോമാലി’ എന്’ പാചക റിയാലിറ്റി ഷോയുടെ ഭാഗമാണ് ഷാലിൻ. കോമാലിയുടെ അഞ്ചാം സീസണിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റാൻ ഷാലിനു കഴിഞ്ഞു.

വാസന് ജന്മദിനാശംസകൾ നേർന്ന് ഷാലിൻ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്. എന്റെ പ്രിയപ്പെട്ട ബോയിക്ക് ജന്മദിനാശംസകൾ എന്നാണ് ഷാലിൻ കുറിച്ചത്.

Scroll to Top