മീരയും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടി, ഭാര്യയെ ചേര്‍ത്തു പിടിച്ച് സ്‌നേഹ ചുംബനം നല്‍കി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി മീര വാസുദേവ് ആയിരുന്നു. താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിക്കുന്നത്.

‘കുടുംബവിളക്ക്’ സീരിയലിലെ കഥാനായിക. കഴിഞ്ഞ മാസം താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചിരുന്നു. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. തീർത്തും അപ്രതീക്ഷിതമായാണ് മീര വിവാഹവാർത്ത പ്രഖ്യാപിച്ചത്.

അതേ സമയം, ജീവിതം എങ്ങനെയൊക്കെ സന്തോഷത്തോടെ ജീവിക്കാം എന്നതിനെ കുറിച്ചൊക്കെ പറയുന്ന പല പോസിറ്റീവ് ക്വാട്‌സുകളും നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമൊക്കെ മറുപടി നല്‍കി എത്തിയിരിക്കുകയാണ് വിപിന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു കോട്ടവും സംഭവിയ്ക്കുന്നില്ല എന്ന് കാണിക്കുന്ന, മനോഹരമായ ചിത്രങ്ങളാണ് വിപിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. മീരയെ ചേര്‍ത്തു പിടിച്ച് സ്‌നേഹ ചുംബന നല്‍കുന്ന ഫോട്ടോ, മീരയുടെ മകന്‍ അരിഹയെയും ടാഗ് ചെയ്തുകൊണ്ടാണ് പങ്കുവച്ചത്.

ആശംസകളും സ്‌നേഹവും അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെ വന്നതായി കാണാം. നടന്‍ സജിന്‍ ജോണ്‍, റനീഷ റഹ്‌മാന്‍, നിരഞ്ജന്‍ നായര്‍ എന്നിങ്ങനെ പോകുന്നു സ്‌നേഹം അറിയിച്ചുകൊണ്ടെത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റ്. ഇങ്ങനെ തന്നെ ജീവിച്ചു കാണിക്കുക എന്നാണ് സ്‌നേഹിക്കുന്ന ആരാധകരുടെ കമന്റുകള്‍.

Scroll to Top