മെഹറിന് ഒരു അനിയത്തിയെത്തി, മകൾ പിറന്ന സന്തോഷം പങ്കിട്ട് സിജു വിത്സൻ, ആശംസകളുമായി സോഷ്യൽ മീഡിയ

യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് സിജു വിത്സൺ. തനിക്കും ഭാര്യ ഭാര്യ ശ്രുതി വിജയനും ഒരു മകൾ കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. മെഹർ എന്നൊരു മകൾ കൂടിയുണ്ട് സിജുവിനും ശ്രുതിയ്ക്കും. 

നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്.

വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലെ ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രവും സിജുവിന് വലിയ ജനശ്രദ്ധ നേടി കൊടുത്തിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.

 

View this post on Instagram

 

A post shared by Siju Wilson (@siju_wilson)

Scroll to Top