ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറയുന്നു, മൂന്നാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് ശിവകാർത്തികേയൻ, ആശംസകളുമായി സോഷ്യൽ മീഡിയ

മൂന്നാമത്തെ കുഞ്ഞിനെ സ്വാ​ഗതം ചെയ്ത് ശിവകാർത്തികേയൻ. ഇന്നലെയാണ് ശിവകാർത്തികേയന്റെ ഭാര്യ ആരാധ്യ ആൺ കുഞ്ഞിന് ജന്മം നൽകിയത്.ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ശിവകാർത്തികേയൻ ഇക്കാര്യം പങ്കുവച്ചത്. തങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് താരം.

ശിവകാർത്തികേയന്റെ വികാരഭരിതമായ ഫെയ്സ്ബുക്ക് കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്’ എന്ന ഹാഷ്ടാഗോടെയാണ് താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ‘ഞങ്ങളുടെ ​ഹൃദയം സന്തോഷത്താൽ നിറയുകയാണ്. നമ്മുടെ കുടുംബത്തിൽ ഒരാൾ കൂടി എത്തിയിരിക്കുന്നു. വളരെയധികം സന്തോഷമുണ്ട്. എല്ലാവരുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവണം’ -ശിവകാർത്തികേയൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഗുഗൻ, ആരാധന എന്നിവരാണ് ശിവകാർത്തികേയന്റെ മക്കൾ. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മക്കളുടെ വിശേഷങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്.ശിവകാർത്തികേയൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. സെപ്റ്റംബറിലാണ് അമരൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രം രാജ്കുമാർ പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്.

Scroll to Top