ഗായിക സിത്താരയ്ക്ക് ഇന്ന് 38ാം ജന്മദിനം, തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു, ഹാപ്പി പിറന്നാൾ പെണ്ണേയെന്ന് വിധു പ്രതാപ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. തനിക്ക് കൃത്യമായി രാഷ്ട്രീയ ബോധമുണ്ടെന്ന് തുറന്നു പറയുകയും പൊതു വിഷയങ്ങളില്‍ കൃത്യമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഗായിക കൂടിയാണ് സിത്താര. പൊതുവില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ഗായിക എന്നാണ് സിത്താര അറിയപ്പെടാറ്. ഇന്ന് ​ഗായികയുടെ 38ാം ജന്മദിനമാണ്. നിരവധിപ്പേരാണ് ആശംസ നേരുന്നത്.

“കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മൾ ഒരുമിചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതിൽ ചിലത് ഞാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതിൽ എന്നേ കാണാൻ അത്ര പോരാ.തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാൾ പെണ്ണേ..”, എന്നാണ് വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്

ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ജിവി പ്രകാശ് കുമാര്‍, പ്രശാന്ത് പിള്ളൈ, ഗോപി സുന്ദര്‍, ബിജിബാല്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങി മലയാളത്തിലെ പ്രധാനപ്പെട്ട കമ്പോസര്‍മാര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഉടലാഴം എന്ന ചിത്രത്തില്‍ ആദ്യമായി കമ്പോസര്‍ ആവുകയും ചെയ്തു സിത്താര. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും സിത്താര പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, മൈലാഞ്ചി സീസണ്‍ 7, സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസണ്‍ 3 തുടങ്ങി ഏഷ്യാനെറ്റടക്കം നിരവധി ചാനലുകളില്‍ റിയാലിറ്റി ഷോകളില് സിത്താര ജഡ്ജായി പങ്കെടുത്തിരുന്നു. ഗായികമായി മാത്രമല്ല, ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഗാനഗന്ധര്‍വന്‍, ചോല, സുന്ദരി ഗാര്‍ഡന്‍സ് തുടങ്ങിയ ചിത്രങ്ങളിലാണ് സിത്താര അഭിനയിച്ചത്.

Scroll to Top