ഭാവി വരനെതിരെ വന്ന ​ഗോസിപ്പുകൾ പ്രശ്നമല്ല, വരലക്ഷ്മിയുടെ വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായി, മെഹന്തി ചിത്രങ്ങള്‍ വൈറല്‍

ശരത്കുമാറിന്റെ മകൾ എന്നതിലുപരി അഭിനയത്തിൽ തന്റേതായ കഴിവ് പ്രകടിപ്പിച്ചു പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് വരലക്ഷ്മി ശരത്കുമാർ. മലയാളത്തിലടക്കം തെന്നിന്ത്യ മുഴുവൻ വരലക്ഷ്മി ആരാധകരെ നേടിയിട്ടുണ്ട്.അടുത്തിടെയാണ് താരം വിവാഹയാകുന്നു എന്ന് ആരാധകരെ അറിയിച്ചത്. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് നിക്കോളായ് സച്ച്‌ദേവിനെ വരലക്ഷ്മി വിവാഹം കഴിക്കുന്നത്.

താരപുത്രിയുടെ മെഹന്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം നടുവില്‍ ഫുള്‍ ഹാപ്പി വൈബില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് കുടുംബ സുഹൃത്തുക്കളുടെയെല്ലാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നത്.പ്രശാന്ത് വർമ്മയുടെ തേജ അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ നിവാസി നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. ജൂലൈ 2 ന് അവരുടെ വിവാഹം തായ്‌ലൻഡില്‍ നടക്കും എന്നാണ് വിവരം.

വരലക്ഷ്മി നേരിട്ടെത്തി തന്റെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചിരുന്നു. രജനികാന്ത്, കമല്‍ഹാസൻ, രവി തേജ, സംവിധായകൻ പ്രശാന്ത് വർമ്മ, ബാല, പ്രഭു, വംശി പൈഡിപ്പള്ളി, തമൻ എസ്, ഗോപിചന്ദ് മലിനേനി, നയൻതാര, വിഘ്‌നേഷ് ശിവൻ, കിച്ച സുധീപ്, സിദ്ധാർത്ഥ് എന്നിവരെ വരലക്ഷ്മിയും കുടുംബവും ഇതുവരെ ക്ഷണിച്ചിട്ടുണ്ട്.

Scroll to Top