അമ്മേടെം എന്റേം ആദ്യ സിനിമ, സന്തോഷം പങ്കിട്ട് സന്തോഷം പങ്കുവെച്ച് വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ, ആശംസകളുമായി സോഷ്യൽ മീഡിയ

യുട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് ശ്രീകാന്ത് വെട്ടിയാറും അമ്മ ശോഭന വെട്ടിയാറും. ആക്ഷേപ ഹാസ്യങ്ങളിലൂടെയും ട്രോൾ വിഡിയോയിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരും ഇപ്പോൾ സിനിമയിലേക്ക് കടക്കുകയാണ്

തന്റെ അമ്മ സിനിമയിൽ തുടക്കം കുറിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാർ. ‘അമ്മേടെ ആദ്യ സിനിമ, ഞാനുമുണ്ട്’, എന്ന അടിക്കുറിപ്പിലാണ് ശ്രീകാന്ത് സിനിമയുടെ പൂജാ ചിത്രങ്ങൾ പങ്കുവെച്ചത്.

ആനി, സജീവ് എന്നിവർ നിർമ്മിച്ച് ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പാണ്ഡവലഹള’ എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്തിന്റെ അമ്മ ശോഭന സിനിമയിൽ തുടക്കം കുറിക്കാൻ പോകുന്നത്.

ഇന്ദ്രൻസ്, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, മീനാരാജ്, ഋഷികേശ്, തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിൽ അമ്മ ശോഭനയ്ക്കൊപ്പം ശ്രീകാന്ത് വെട്ടിയാറും അഭിനയിക്കുന്നുണ്ട്.

വിമര്‍ശനാത്മകഹാസ്യ വിഡിയോകളിലൂടെയാണ് ശ്രീകാന്ത് വൈറലായത്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്ന ശ്രീകാന്ത് സൂപ്പര്‍ ശരണ്യ അടക്കമുള്ള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീകാന്തിനൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മയും സിനിമയിലേക്ക് എത്തുകയാണ്.

Scroll to Top