പെട്രോളിയം മന്ത്രിക്കൊപ്പം ഒരു ആകാശ യാത്ര, സന്തോഷം പങ്കിട്ട് റഹ്മാൻ

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ റഹ്‌മാൻ. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ് യാത്രയില്‍ നിന്ന് എടുത്ത ചിത്രമാണ് സമൂഹ മാധ്യമത്തിൽ താരം പങ്കുവച്ചത്. യാത്രയ്ക്കിടയിൽ സിനിമ, രാഷ്ട്രീയം, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് ചിത്രത്തിനു താഴെ റഹ്‌മാൻ കുറിച്ചു.

“പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലിയെപ്പറ്റിയും ഏറെ നേരം സംസാരിച്ചു. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയ സുഹൃത്തും സഹ പ്രവർത്തകനുമായ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.” എന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Rahman (@rahman_actor)

Scroll to Top