ഒരു പാരമ്പര്യവും ഇല്ലാതെയാണ് സാക്ഷാൽ മോഹൻലാൽ സിനിമയിലേക്ക് എത്തിയത്. അഭിനയം അയാളുടെ രക്തത്തിലുള്ളതാണ്, അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ചയാളാണ് എന്ന് പിന്നീട് കാലം പറയുന്ന തരത്തിലേക്ക് മോഹൻലാൽ അഭിനയത്തിലേക്ക് എത്തിയത് പോലും വളരെ യാദൃശ്ചികമായിട്ടാണ്. സ്‌കൂൾ നാടകങ്ങളിൽ നിന്ന്, സുഹൃത്തുക്കളുടെ പിന്തുണയോടെ അഭിനയത്തിന്റെ വലിയ ലോകത്തേക്ക്. പിന്നീട് അദ്ദേഹം നേടിയതെല്ലാം ചരിത്രം മാത്രം. അച്ഛന്റെ യാതൊരു പാരമ്പര്യവും പിൻതുടരാനില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നവരാണ് മോഹൻലാലിന്റെ രണ്ട് മക്കളും. മൂത്ത മകൻ പ്രണവ് മോഹൻലാൽ, വയസ്സ് 34.
ആണ്ടിലും ശക്രാന്തിയിലും എന്നത് പോലെ വല്ലപ്പോഴും സിനിമകൾ ചെയ്യുന്നുണ്ട്, പക്ഷേ അത് അച്ഛനെ പോലെ അടങ്ങാത്ത അഭിനയ മോഹം കൊണ്ടൊന്നുമല്ല. യാത്രകൾ ഇഷ്ടപ്പെടുന്ന തനിക്ക് ചെലവിനുള്ള കാശിന് വേണ്ടിയാണ് ഇടയ്ക്ക് അഭിനയിക്കുന്നത് എന്ന് പ്രണവ് പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ…അതവിടെ നിൽക്കട്ടെ, രണ്ടാമത്തെ മകൾ വിസ്മയ മോഹൻലാലിന് 33 വയസ്സായി എന്നാണ് ഗൂഗിൾ കണക്കുകൾ. ചേട്ടനെ പോലെയല്ല, അഭിനയത്തിന്റെ ഏഴയലത്തേക്ക് തന്നെ വിസ്മയ വന്നിട്ടില്ല. എന്തിനേറെ, ഒരു പൊതു പരിപാടികളിലും, ചടങ്ങുകളിലും ഒന്നും വിസ്മയ പങ്കെടുക്കാറില്ല. സിനിമ കുടുംബത്തിലുള്ളവരുടെ വിവാഹം പോലുള്ള മംഗള ചടങ്ങുകൾക്ക് മോഹൻലാൽ എത്തുന്നത് തന്നെ അപൂർവ്വമാണ്, അപ്പോൾ പിന്നെ മക്കളെ ആ വഴി പ്രതീക്ഷിക്കുന്നതിൽ ന്യായമില്ലല്ലോ. വിസ്മയയ്ക്കാണെങ്കിൽ അടുത്തെങ്ങും വിവാഹം കഴിച്ച് സെറ്റിൽഡ് ആവാനുള്ള പ്ലാനും ഇല്ല…വിസ്മയയ്ക്ക് ഏറ്റവും ഇഷ്ടം യാത്രകളാണ്. ഇപ്പോഴിതാ, കാട്ടിലേക്കുള്ള ഒരു യാത്രയിലാണ് വിസ്മയ. അതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിസ്മയ ഏറ്റവും ഒടുവിൽ കുറിച്ചത് ബൈ.. ഞാൻ കാട്ടിലേക്ക് പോവുകയാണ്.. ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നുമാണ് താരപുത്രി കുറിച്ചിരിക്കുന്നത്.. വിസ്മയയുടെ ഈ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ…
യൂറോപ്പ്യൻ രാജ്യങ്ങളോടാണ് കൂടുതൽ താത്പര്യം. പഠിച്ചതൊക്കെ തായിലാന്റിൽ ആണ്. തായിലാന്റ് ആയോധന കലകളിൽ പരിശീലനം നേടിയ താരപുത്രി അത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. എഴുത്ത്, വായന, വര, ക്ലേ ആർട്ടുകൾ എന്നിവയോടെല്ലാം വലിയ ഇഷ്ടം മാത്രമല്ല, ആ മേഖലയിൽ പലതും ചെയ്തിട്ടുമുണ്ട്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.വെസ്റ്റേൺ മ്യൂസിക്കുകളോടും താരപുത്രിയ്ക്ക് താത്പര്യമുണ്ട്. ഇത്തരം കഴിവുകൾക്കും താത്പര്യങ്ങൾക്കും പുറമെ കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റിനെ കുറിച്ച് സഹയാത്രികയുടെ ബ്ലോഗിന് നൽകിയ അഭിമുഖത്തിൽ വിസ്മയ സംസാരിച്ചിട്ടുണ്ട്. എവിടെ പോയാലും തിരിച്ച് വീട്ടിലെത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. വിസ്‌കി എന്ന പേരിലുള്ള ഒരു പെറ്റ് ഡോഗും വിസ്മയയ്ക്കുണ്ട്.