സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അനുഷ്ക ഷെട്ടിയുടെ അപൂർവമായ രോഗാവസ്ഥ.നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു രോഗാവസ്ഥ തനിക്കുണ്ടെന്ന് താരം കുറച്ചു നാളുകൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു നടി തന്നെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞതാണ്.
ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ തനിക്ക് നിർത്താൻ സാധിക്കില്ലെന്ന് കോമഡി സീനുകൾ കാണുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴൊക്കെ തനിക്ക് ചിരി നിർത്താൻ സാധിക്കാനുള്ളതും ഇതുകൊണ്ട് പലതവണ ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
അഭിമുഖത്തിലൂടെ താരത്തിന്റെ പേഴ്സണൽ ട്രെയിനറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവമായ ഒരു അവസ്ഥയാണ് ഇതൊന്നും വിഷാദരോഗവുമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇതൊന്നും പറഞ്ഞു. അഭിമുഖങ്ങളിൽ പലപ്പോഴും ചിരി നിയന്ത്രിക്കാൻ ആകാതെ ബുദ്ധിമുട്ടുന്ന താരത്തിന്റെ ദൃശ്യങ്ങളും വൈറലായി മാറാറുണ്ട്. അതിനു പിന്നിൽ ഇത്തരം ഒരു രോഗാവസ്ഥ ഉള്ളതായി അറിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നായിരുന്നു ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ അസുഖം ഭേദമാകട്ടെ എന്ന് പ്രാർത്ഥനയും ആരാധകർ നൽകി.