അമേരിക്കയിൽ പോയി അബോർഷൻ ചെയ്‌തെന്നുവരെ പറഞ്ഞുണ്ടാക്കി!!! വിവാദങ്ങളോട് കൂളായി പ്രതികരിച്ച് ഭാവന

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ഭാവന. ഏറെ നാളുകൾക്ക് ശേഷം താരം പ്രധാന കഥാപാത്രമായപുതിയ ചിത്രം റിലീസ്  ഒരുങ്ങുകയാണ്. നടികർ തിലകം എന്നാണ് ചിത്രത്തിൻറെ പേര്. ചിത്രത്തിൽ നായകനാകുന്നത് ടോവിനോ തോമസ് ആണ്. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട ഭാവന നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ കുറിച്ചും പറഞ്ഞുണ്ടാക്കുന്ന പല അപവാദങ്ങളെ കുറിച്ചും ഭാവന അഭിമുഖത്തിലൂടെ പറഞ്ഞു. താൻ ഓടി നടന്നു അബോർഷൻ ചെയ്യുകയാണെന്ന് പലരും പറഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു അപവാദം വളരെ പൊട്ടിച്ചിരിച്ചുകൊണ്ട് പറയാൻ ഭാവനക്കല്ലാതെ മറ്റാർക്കും സാധിക്കില്ലന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് വന്നത്. പിന്നീട് നിരന്തരം നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2017 വരെ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ഭാവന അഭിനയിച്ചിരുന്നു. ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത് നല്ല രീതിയിൽ പ്രമോഷൻ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ സിനിമ പ്രവർത്തകർ സംഘടിപ്പിച്ചിട്ടുണ്ട്.

Scroll to Top