ഹോട്ട് ലുക്കിൽ മീനാക്ഷി, ട്രഡീഷണൽ ലുക്കിൽ കാവ്യ, മാളവികയുടെ വിവാഹത്തിൽ താരമായി ദിലീപും കുടുബവും

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ് പങ്കെടുക്കാൻ എത്തിയത്. തലേദിവസം മുതൽ തന്നെ ഗുരുവായൂരിലേക്ക് താരങ്ങൾ എത്തിത്തുടങ്ങിയിരുന്നു.

ദിലീപ് കുടുംബസമേതം ആണ് പങ്കെടുക്കാൻ എത്തിയത്. ഇതുവരെ ഒരു വിവാഹത്തിലും ഇത്രയും ഭംഗിയായി ഇവരെ കണ്ടിട്ടില്ല എന്നായിരുന്നു കമന്റുകൾ. വിവാഹ റിസ്പഷനിലേക്ക് ആണ് കുടുംബസമേതം ദിലീപ് എത്തുന്നതും. താരപുത്രി മീനാക്ഷിയുടെ ഹോട്ട് ലുക്കും, കാവ്യയുടെ ട്രഡീഷണൽ ലുക്കും എല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നുണ്ട്. കാവ്യ ധരിച്ചെത്തിയ സാരിയും ആഭരണങ്ങളും ആണ് ആരാധകർ ചർച്ച ചെയ്തത്. സ്വന്തം വിവാഹത്തിന് പോലും ഇത്രയും അണിഞ്ഞൊരുങ്ങിയില്ലെന്ന് ആണ് വന്ന കമന്റുകൾ.

ഗുരുവായൂർ കണ്ണന് മുന്നിൽ ചക്കിയ്ക്ക് താലികെട്ട് ഗുരുവായൂർ അമ്പലനടയിൽ വച്ചുനടന്ന ചടങ്ങിലാണ് നവനീത് മാളവികയെ താലിചാർത്തി സ്വന്തമാക്കിയത്. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ് നവനീത്. ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിവാഹം അത് വളരെ മനോഹരമായി നാടാണ് എന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് പാർവതിയും ജയറാമും പ്രതികരിച്ചത്.

Scroll to Top