ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി അഞ്ചു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അഞ്ജുവിനെ വിവാഹം കഴിക്കുന്നത് റോഷൻ ആണ്.. ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളം തമിഴ് സിനിമകളിലൂടെ താരം പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. പഠിച്ചതൊക്കെ ചെന്നൈയിലാണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടിയിരുന്നു. പിന്നീടാണ് സിനിമയിലേക്ക് വരുന്നത്.
2013 ൽ നേരം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ അഭിനയത്തിലേക്കുള്ള തുടക്കം.അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു.ഓം ശാന്തി ഓശാന പ്രേമം ഞാൻ പ്രകാശം കവി ഉദ്ദേശിച്ചത് തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
വരനെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹം എപ്പോഴാണെന്നും വെളിപ്പെടുത്തിയില്ല.വിവാഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ അഭിനന്ദനങ്ങളുമായി എത്തിയത് നിരവധി പേരായിരുന്നു.
വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം പങ്കുവെച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വരനെ പറ്റി ആളുകൾ അന്വേഷിക്കുകയാണ്.