നിരവധി ആരാധകരുള്ള മിനിസ്ക്രീൻ താരങ്ങളാണ് ഗോവിന്ദ് പത്മ സൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷം ഉള്ള ഓരോ വിശേഷങ്ങളും സമൂഹമാധ്യമം ഏറ്റെടുക്കാറുണ്ട്. പതിവായി യൂട്യൂബിൽ വീഡിയോകൾ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളൊക്കെ താരങ്ങൾ ആരാധകരെ എങ്ങനെയെങ്കിലും അറിയിക്കും. താരങ്ങളുടെ ഫാൻസ് പേജുകൾ വഴി എല്ലാ വിശേഷങ്ങളും പ്രേക്ഷകർ എത്താറുണ്ട്.ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു വീട് സ്വന്തമാക്കണമെന്നും ഇപ്പോഴത്തെ അത് സാക്ഷാത്കരിച്ചിരിക്കുകയാണ് എന്നും പറയുന്നു.പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളാണ് താരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തിരുവോണദിവസം ആയിരുന്നു വീടിൻറെ പാലുകാച്ച് നടത്തിയത്. അതിനുശേഷം ആണ് എല്ലാവരെയും സന്തോഷവാർത്ത അറിയിച്ചിട്ടുള്ളത്.തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷവും പ്രേക്ഷകരെ അറിയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സന്തോഷവും തങ്ങൾ അറിയിക്കുമെന്നും വീഡിയോയിലൂടെ വ്യക്തമാക്കി. കൊച്ചി മറൈൻഡ്രൈവിൽ ആണ് ഏറ്റവും പുതിയ ഫ്ലാറ്റ്. വിവാഹനിശ്ചയത്തിന്റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് താരങ്ങൾ സ്വന്തമാക്കിയത്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും തങ്ങൾക്കുണ്ടാകണമെന്നും ഫ്ലാറ്റിന്റെ പാലുകാച്ചൽ തൻറെ വീഡിയോ യൂട്യൂബിൽ പങ്കുവെക്കുകയാണെന്ന് അറിയിച്ചിരുന്നു. കൂടാതെ തന്നെ ഹോം ടൂർ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് 10 ലക്ഷത്തിൽ അധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കി എടുത്തത്.
വീട് വാങ്ങി എന്നത് തൻറെ അച്ഛൻറെ ഏറനാളത്തെ സ്വപ്നമായിരുന്നു എന്നും തന്റെ അച്ഛൻ ഒരുപാട് കാലം തന്നെ ഇതിനായി നിർബന്ധിച്ചിട്ടുണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു. അച്ഛൻറെ ആഗ്രഹപ്രകാരമാണ് പുതിയ വീട് സ്വന്തമാക്കി എന്നും വീടിൻറെ പേര് നിർദ്ദേശിച്ചതും അച്ഛൻ തന്നെയാണെന്നും പറഞ്ഞു. ഗോപുര എന്നാണ് വീടിൻറെ പേര്