മിയക്കെതിരെ രണ്ടുകോടി രൂപയുടെ നഷ്ടപരിഹാരം; സത്യാവസ്ഥ തുറന്നുകാട്ടി നടി

തനിക്കെതിരെ രണ്ടുകോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കറിപൗഡർ ഉടമ നൽകിയ കേസ് വ്യാജമാണെന്ന് പ്രതികരിച്ച നടി മിയാ ജോർജ് രംഗത്ത്. പരസ്യത്തിൽ തെറ്റായ അവകാശങ്ങൾ ഉന്നയിച്ചതിന് നടിക്കെതിരെ രണ്ടുംകൂടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഉടമ കെഎസ് ഫയൽ ചെയ്തു എന്നാണ് വാർത്തകൾ പുറത്തുവന്നത്.ഈ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു താരം കുറിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. വാർത്തയുടെ തലക്കെട്ട് പരസ്പരം വിരുദ്ധമാണെന്നും എന്തിനാണ് ഒരു ബ്രാൻഡ് ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസിഡർക്കെതിരെ പരാതി നൽകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അറിയിച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് ഒന്നും വ്യക്തമായി അറിയില്ല. കാരണം ഇത്തരത്തിൽ ഒരു നടപടി ഉണ്ടെന്ന് തന്നെ ആരും ഇതുവരെ അറിയിച്ചിട്ടില്ല. ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പരവിരുദ്ധമാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കുന്നത്. ഈ വാർത്തകൾ ആരാണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ല എന്നായിരുന്നു താരം സമൂഹമാധ്യമത്തിലൂടെ എഴുതിയത്..

മിനിസ്ക്രീനിലും പരസ്യ ചിത്രങ്ങളിലും ഉൾപ്പെടെ മിയ വളരെയധികം സജീവമാണ്. നിരവധി ബ്രാൻഡുകൾക്ക് താരം ഇതിനോടകം അംബാസിഡറായി പ്രവർത്തിച്ചിട്ടും ഉണ്ട്.

Scroll to Top