സീരിയല്‍ നടന്‍ ദേവ പ്രസാദിനും ഭാര്യയ്ക്കും ഇടയിലേക്ക് ആ സന്തോഷ വാര്‍ത്ത..!! l

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ദേവപ്രസാദ്. അനിയത്തിപ്രാവ് പരമ്പരയിൽ ശ്രീകാന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. സീരിയലിലെ നായക കഥാപാത്രമാണ് ദേവപ്രസാദിന്റേത്. വലിയ സ്വീകാര്യതയാണ് താരത്തിന് സീരിയലിലൂടെ ലഭിക്കുന്നത്. ക്ലാസിക്കൽ ഡാൻസറും നൃത്താധ്യാപികയുമായ ധന്യയാണ് ഭാര്യ. സ്വകാര്യ കമ്പിനിയിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തി വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ തന്റെ വിവാഹവിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു.

ഭാര്യ ധന്യയുടേത് രണ്ടാം വിവാഹമാണെന്നും ഒരു മകനുണ്ടെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ ഒരു ഘട്ടത്തിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദേവപ്രസാദ്‌ പറഞ്ഞത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും നല്ല സന്തോഷം പങ്കുവയ്ക്കുകയാണ് ദേവ പ്രസാദും ഭാര്യയും… തിരുവനന്തപുരത്തെ തങ്ങളുടെ വീടിന്റെ മെയ്ക്ക് ഓവർ വീഡിയോ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്… അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് ദേവപ്രസാദ് കുടുംബത്തിനൊപ്പം താമസം മാറിയിരിക്കുന്നത്… ജോലി തിരക്കുകളിലും ഭാര്യയും മകനും തന്നോടൊപ്പം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം… രണ്ടാം വിവാഹം ആണെന്നറിഞ്ഞിട്ടും എന്തു കൊണ്ട് ധന്യയെ ജീവിതത്തിൽ കൂടെക്കൂട്ടി എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്… സ്‌കൂൾ കാലഘട്ടം മുതലേ നമുക്ക് അറിയാം, ഒരേ നാട്ടുകാരാണ്. എന്നാൽ വിവാഹം കഴിക്കാമെന്നുള്ള ചിന്തയിലേക്കും തീരുമാനത്തിലേക്കും എത്തുന്നത് രണ്ടു വർഷം മുൻപാണെന്ന് ദേവ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌ വർഷങ്ങൾക്കപ്പുറം ധന്യയെ കാണുന്നതും പരിചയം പുതുക്കുന്നതും. ആദ്യം റിയാക്ട് ചെയ്തില്ലെങ്കിലും പിന്നീട് നമ്മൾ കണക്ടഡ് ആയി.

രണ്ടുപേരുടെയും ജീവിതത്തിലെ ബുദ്ധിമുട്ടുകളാണ് പങ്കുവെച്ചിരുന്നത്. അങ്ങനെ സുഹൃത്തുക്കളായി. ആ സൗഹൃദം പതിയെ പ്രണയത്തിലേക്കും വഴിമാറി. വീട്ടിൽ അവതരിപ്പിക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം ധന്യയുടെ രണ്ടാം വിവാഹമായിരുന്നു, ഒരു മോനും ഉണ്ട്. സ്വാഭാവികമായും ഇതറിഞ്ഞാൽ വീട്ടിൽ സമ്മതിക്കില്ല. കാരണം സാധാരണ നാട്ടിൻപുറത്തുകാരാണ് നമ്മൾ. എന്തുകൊണ്ടോ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല. അമ്മയ്ക്ക് കണ്ടിഷ്ടപ്പെട്ടാൽ വിവാഹം ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്. നമ്മുടെ വീട്ടിലേക്ക് പറ്റിയ കുട്ടിയാണെന്ന് എനിക്ക് അറിയാമായിരുന്നു, എന്നായിരുന്നു ഇതിനുള്ള ദേവപ്രസാദിന്റെ മറുപടി..

Scroll to Top