പെട്ടെന്ന് വാട്ടർ ബ്രേക്കായി ദേവികയെ ആശുപത്രിയിൽ കൊണ്ട് പോയി.. പിന്നാലെ പാഞ്ഞെത്തി വിജയും

രണ്ടാമത്തെ പ്രസവം പ്രതീക്ഷിച്ചത് പോലെയേ ആയിരുന്നില്ലെന്ന് പറയുകയാണ് ദേവികയും വിജയ് മാധവും…ഇത്തവണ എല്ലാവരും ശരിക്കും പേടിച്ച് പോയിരുന്നു. മരിച്ച് പോവുകയാണെന്നായിരുന്നു ഞാനും കരുതിയത്. ദേവികയെ ഇങ്ങനെയൊരു അവസ്ഥയിൽ കാണാതിരുന്നതിന്റെ ആശങ്കയായിരുന്നു വിജയ് പങ്കുവെച്ചത്. പുതിയ വ്‌ളോഗിലൂടെയായിരുന്നു ബർത്ത് സ്‌റ്റോറി പങ്കുവെച്ചത്. അത്ര സുഖകരമായിരുന്നില്ല എന്റെ അവസ്ഥ. ഞാൻ ഭയങ്കര ഡെസ്പായിരുന്നു. കുട്ടിയെ കണ്ട് കഴിഞ്ഞപ്പോൾ അമ്മയേയും കൂടി കാണണമല്ലോ, എന്നാലല്ലേ ഒരു പൂർണ്ണത വരുന്നത്. ഇപ്പോൾ വരും എന്ന് പറഞ്ഞെങ്കിലും ഡ്യൂറേഷൻ ഇങ്ങനെ കൂടി വരികയായിരുന്നു. ഇടയ്ക്ക് അകത്ത് കയറി ചോദിച്ചപ്പോൾ ബോധം വന്നിട്ടില്ലെന്നായിരുന്നു പറഞ്ഞത്. ഞാൻ ഇങ്ങനെ മുള്ളിൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു…. മൂക്കിലും വായിലും ട്യൂബുകളൊക്കെയായാണ് ദേവികയെ പുറത്ത് കൊണ്ടുവന്നത്.

ആ കിടപ്പ് കണ്ടതും അയ്യോ, എല്ലാം പോയല്ലോ എന്നായിരുന്നു തോ്ന്നിയത്. പ്രസവവും കുഞ്ഞും ഒന്നും വേണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി ആ നിമിഷം. മുൻപൊരിക്കലും ദേവികയെ ആശുപത്രി സീനിൽ കണ്ടിട്ടില്ല. വെന്റിലേറ്റർ സപ്പോർട്ട് എന്ന് പറഞ്ഞതും ഞാൻ ആകെ വല്ലാതായിരുന്നു. എമർജൻസി സി സെക്ഷനായതിനാൽ അനസ്‌തേഷ്യ ഓറലി ആയിരുന്നു. ഫാസ്റ്റിംഗൊക്കെ എടുത്ത് പ്രാർത്ഥിച്ചിരുന്നു. റൂമിൽ പോവുന്ന സമയത്ത് ഇടയ്ക്ക് കരച്ചിൽ വരുമായിരുന്നു. വിജയ് ഒരു തുള്ളി പോലും വെള്ളം കുടിച്ചിട്ടില്ല, എന്തെങ്കിലും കഴിക്കാൻ പറയൂ എന്ന് ഡോക്ടേഴ്‌സ് വരെ എന്നോട് പറഞ്ഞിരുന്നു. ആള് കഴിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. ഫാസ്റ്റിംഗ് ചെയ്ത് പരിചയമുള്ളത് കൊണ്ട് എനിക്ക് വലിയ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ തല കറങ്ങി വീഴുമെന്നായിരുന്നു എല്ലാവരും കരുതിയത്. ദേവികയ്ക്ക് സംസാരിക്കാൻ ആവുന്നുണ്ടായിരുന്നില്ല. വോയ്‌സ് റെസ്‌റ്റൊക്കെ പറഞ്ഞിരുന്നു.

സിസേറിയനായത് കൊണ്ട് അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.ഏതോ ഒരു കോഡ് കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയിരുന്നു. ഷോൾഡർ മൂവാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് സി സെക്ഷനിലേക്ക് പോയത്. രണ്ട് പ്രസവവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എനിക്ക് സി സെക്ഷനാവുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. സി സെക്ഷൻ എളുപ്പമാണെന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. വെറുതെയാണ് കുറേ സഫർ ചെയ്യാനുണ്ട്. സ്റ്റിച്ചിന്റെ വേദന മാത്രമല്ല, വേറെയും ബുദ്ധിമുട്ടുകളുണ്ടെന്നും ദേവിക പറഞ്ഞിരുന്നു.ജീവിക്കുമോ മരിക്കുമോ എന്നറിയാത്ത സിറ്റുവേഷനായതിനാൽ ഞാൻ കുറേ നേർച്ചകളൊക്കെ നേർന്നിരുന്നു. ഇനി അതൊക്കെ മറന്നുപോവുമോയെന്നൊക്കെയായിരുന്നു ആശങ്ക. നേർച്ചയൊക്കെ നേർന്നാൽ മാഷ് കൊല്ലും, പക്ഷേ, ഇത്തവണ കുറേ നേർച്ചകൾ നേർന്നിരുന്നു. അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു ഞങ്ങൾ കടന്നുപോയത്. ആത്മജയെ പോലെയേ അല്ല ഓം പരമാത്മ. നമ്മൾ വല്ലതും പറഞ്ഞാലൊന്നും റിയാക്റ്റ് ചെയ്യില്ല. ആത്മജ അക്കാര്യത്തിലൊക്കെ ഫാസ്റ്റായിരുന്നു എന്നാണ് വിജയും ദേവികയും പറഞ്ഞത്.

Scroll to Top