ഏത് നേരത്ത് എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല’.. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് പഴയ നടി രേഖ

രേഖ ഹാരിസ് എന്ന നടിയെ ഓർക്കാൻ മലയാളികൾക്ക് എയ് ഓട്ടോ എന്ന ഒറ്റ സിനിമ മതി. ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമായ നടി ഏറ്റവും വേദനയുള്ള ഒരു വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ്. ‘ദയവ് ചെയ്ത് എനിക്കായി പ്രാർത്ഥിക്കണം, ഏത് നേരത്തും എന്ത് വേണമെങ്കിലും സംഭവിക്കാം’ എന്ന തംപ്‌നെയിലോടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഭർത്താവിന് സംഭവിച്ച അപടകത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്. വളരെ അധികം വേദനയോടെയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഒരാഴ്ച മുൻപ് എന്റെ ഭർത്താവിന് ഒരു അപകടം സംഭവിച്ചു. ലാന്റ് സർവെയ്ക്ക് വേണ്ടി കൊടൈക്കനാലിന് പോയതാണ് അദ്ദേഹം.

തീർത്തും അശ്രദ്ധയോടെ, ഒരു ഹവായി ചപ്പൽ ആണ് ധരിച്ചിരുന്നത്. കാൽ വഴുതി വീണ് തോൾ എല്ല് ഒടിഞ്ഞു. നന്നായി നീര് വച്ചിരുന്നു. അത് ഞങ്ങളിൽ നിന്ന് മറച്ചുവച്ച്, നേരെ വത്തലഗുണ്ടിൽ ഉഴിഞ്ഞ് കെട്ടാനായി പോയി. ഇത് വലിയ അപകടമാണ്, കെട്ടിയതുകൊണ്ട് കാര്യമില്ല, സ്‌കാൻ ചെയ്യണം എന്ന് പറഞ്ഞപ്പോൾ, അവിടെ അടുത്തുള്ള ആശുപത്രിയിൽ പോയി സ്‌കാൻ ചെയ്തു. അപ്പോഴാണ് ഞങ്ങളെ വിവരം അറിയിച്ചത്. അപകടം സീരീയസ് ആയിരുന്നു. അവിടെ നിന്ന് മധുരൈ, മധുരൈ ടു ചെന്നൈ വന്ന് ട്രീറ്റ്‌മെന്റ് എടുത്തു. നാല് മണിക്കൂർ നീണ്ട മേജർ സർജറിയാണ് ഭർത്താവിന് നടന്നത് എന്ന് രേഖ പറയുന്നു. കൈ തോളിനാണ് പരിക്കേറ്റത്.

വളരെ വലിയൊരു മോശം അവസ്ഥയെ അനുഭവിച്ച് വന്ന് നിൽക്കുകാണ. എല്ലാവരുടെയും പ്രാർത്ഥന വേണം, എനിക്ക് ബലം നൽകണം. എങ്ങനെ ഈ അവസ്ഥ ഞാൻ കടന്നു വന്നു എന്നെനിക്ക് അറിയില്ല. സപ്പോർട്ട് ചെയതവർക്കും കൂടെ നിന്നവർക്കും എല്ലാം നന്ദി…എല്ല് ഒടിഞ്ഞു എന്ന് മാത്രമല്ല, ഞരമ്പിനും പരിക്കേറ്റിരുന്നു. ഇനി അത് ഫിസിയോതെറാപ്പി ചെയ്ത് ശരിയാക്കി എടുക്കണം. പെട്ടന്നുണ്ടായ അപകട വാർത്തയെ എങ്ങനെ അതിജീവിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. മകളും കൂടെയില്ല, വിവരം പറഞ്ഞപ്പോൾ അവളും കരഞ്ഞു, ഇവിടെ ഞാനും കരച്ചിൽ തന്നെ. പക്ഷേ അദ്ദേഹത്തെ മോട്ടിവേറ്റ് ചെയ്യണം എന്നതുകൊണ്ട് ഞാൻ സ്‌ട്രോങ് ആയി നിന്നു. ഇപ്പോൾ അദ്ദേഹം ഓകെയാണ്, പക്ഷേ ഇനി ഫിസിയോ തെറാപ്പി ചെയ്ത് പഴയ രീതിയിൽ ആയി കൊണ്ടു വരണമെന്നും രേഖ പറയുന്നു

Scroll to Top