വിവാഹ ജീവിതം 10ാം വർഷത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ലിന്റു റോണി. ഇത്തവണ വ്ളോഗിൽ റോണിയും സംസാരിച്ചിരുന്നു. ഇതാദ്യമായാണ് അച്ചു സംസാരിക്കുന്നതെന്നായിരുന്നു ലിന്റുവിന്റെ കമന്റ്. കുറച്ച് സ്പെഷലായ സമ്മാനം തന്നെയാണ് ഇത്തവണ നൽകുന്നതെന്നും ലിന്റു പറയുന്നുണ്ടായിരുന്നു. റോണിക്ക് സ്ക്രീനിൽ വരാൻ അത്ര ഇഷ്ടമല്ല. ഞാൻ നിർബന്ധിക്കുമ്പോഴാണ് വീഡിയോയിൽ വരുന്നത്. എല്ലാവരുടെയും കൂടെ സംസാരിക്കാനും സമയം ചെലവഴിക്കാനുമൊക്കെ ഇഷ്ടമാണ്. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിയാണ് പുള്ളിക്ക് എന്ന് ലിന്റു പറഞ്ഞിരുന്നു. ആനിവേഴ്സറിക്ക് ഞങ്ങൾക്ക് ഒത്തിരി ഗിഫ്റ്റുകൾ കിട്ടിയിരുന്നു.
ഞങ്ങളുടെ വെഡ്ഡിംഗ് റിംഗ് മിസായിട്ട് കുറേ ആയിരുന്നു. പേരെഴുതിയ റിംഗാണ് മമ്മി കൊടുത്തുവിട്ടത്. കല്ല വെച്ചുള്ള മോതിരവും കൂട്ടത്തിലുണ്ടായിരുന്നു. നാട്ടിലാണെങ്കിലും ഇവിടേക്ക് വരുന്നവരുടെ കൈയ്യിൽ മമ്മി ഗിഫ്റ്റ് കൊടുത്തുവിട്ടിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പമായി വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും വ്ളോഗിലൂടെ ലിന്റു പങ്കുവെച്ചിരുന്നു. ഫ്രണ്ടസെല്ലാം അവിടെ എത്തിയിരുന്നു. കുറേ പ്രോഗ്രാമുകളുണ്ടായിരുന്നു അവിടെ. ഭയങ്കര രസമായിട്ടായിരുന്നു അവർ എല്ലാം അറേഞ്ച് ചെയ്തത്.ഞാൻ ആഗ്രഹിച്ച പോലെയൊരു സമ്മാനമായിരുന്നു ഒടുവിലായി എനിക്ക് കിട്ടിയത്. അത് ഞങ്ങളുടെ കൈയ്യിൽ കിട്ടിയപ്പോൾ ഞങ്ങൾ മാത്രമല്ല അവിടെയുള്ളവരെല്ലാം ഇമോഷണലായിരുന്നു. മോനുക്കുട്ടന്റെയും ലെവിക്കുട്ടന്റെയും ഫോട്ടോ ഒന്നിച്ചുള്ളൊരു ഫ്രയിമായിരുന്നു സമ്മാനമായി കിട്ടിയത്. ഇതുപോലെയൊരു ഫ്രെയിം ഒത്തിരി ആഗ്രഹിച്ചതാണ്.
അച്ചു ആയിരിക്കും ഇതിന് പിന്നിൽ എന്നായിരുന്നു ഞാൻ കരുതിയത്, എന്നാൽ പുള്ളിയായിരുന്നില്ല അത് സെറ്റാക്കിയത്. പുള്ളിയുടെ വക വേറെ ഗിഫ്റ്റ് എനിക്ക് കിട്ടിയിരുന്നുവെന്നും ലിന്റു പറഞ്ഞിരുന്നു.മനോഹരമായൊരു മോതിരമായിരുന്നു റോണി ലിന്റുവിന് തന്നത്. പച്ച നിറം എനിക്കൊരുപാട് ഇഷ്ടമാണ്. മമ്മിയോടും ഡാഡിയോടും പറഞ്ഞ് എനിക്ക് വേണ്ടി സ്പെഷലായി ചെയ്യിച്ചതാണ് ഇത്. രണ്ട് തവണ ഞങ്ങൾക്ക് വിവാഹമോതിരം നഷ്ടമായിട്ടുണ്ട്. നാട്ടിൽ വെച്ചായിരുന്നു ആദ്യത്തെ പ്രാവശ്യം. രണ്ടാമത്തെ തവണ ഇവിടെ കള്ളൻ കയറിയപ്പോൾ അതും കൊണ്ടുപോയിരുന്നു. ഇപ്പോൾ ഞങ്ങൾ വീണ്ടും പേരെഴുതി റിംഗ് സെറ്റാക്കി എന്നും ലിന്റു പറഞ്ഞിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ലിന്റുവിനും റോണിക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.