പപ്പയോട് മൂന്നര വയസുകാരിയുടെ കിന്നാരം.. വീഡിയോ വൈറലോടു വൈറല്‍..!!

പല വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകുറുണ്ട്… ആ കൂട്ടത്തിൽ കൊച്ചു കുട്ടികളുടെ വീഡിയോകൾ വൈറലാകുന്നത് പതിവ് കാഴ്ചയാണ്… ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്.. ഇസാന ജെബിൻ എന്ന മൂന്നര വയസുക്കാരിയാണ് വൈറൽ താരം… പിതാവ് ജെബിൻ ചാക്കോയുമായുള്ള സംസാരത്തിനിടെയാണ് കൊച്ചുമിടുക്കി ചില കാര്യങ്ങൾ പറയുന്നത്… പെൺമക്കൾക്ക് അച്ഛന്മാരോട് ആയിരിക്കും സ്‌നേഹക്കൂടുതൽ എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. ഏതൊരു പെൺകുഞ്ഞിന്റെയും ജീവിതത്തിലെ ഏറ്റവും ആദ്യത്തെ ഹീറോ അച്ഛൻ തന്നെ ആയിരിക്കും.

പ്രത്യേകിച്ചും അമ്മമാർ വിദേശത്ത് ജോലി ചെയ്യുന്നവരോ മറ്റോ ആയാൽ. അച്ഛന്റെ ചൂടേറ്റു വളരുന്ന ആ കുഞ്ഞുങ്ങൾ അച്ഛന്റെ കാര്യത്തിൽ വലിയ കരുതലും ശ്രദ്ധയും കാണിക്കുന്നവർ ആയിരിക്കും. അത്തരത്തിൽ ഒരു കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുഴയിലേക്ക് പോകാൻ ഒരുങ്ങുന്ന അപ്പനോട് സൂക്ഷിച്ചു പോകണമെന്നും അല്ലെങ്കിൽ കള്ളൻമാർ സാധനങ്ങൾ അടിച്ചോണ്ടു പോകുമെന്നാണ് കുഞ്ഞ് പറയുന്നത്. ‘കൊച്ച് ഇവിടെ നിന്നോ പപ്പ പുഴയിൽ പോയിട്ട് വരാവേ’ എന്ന് അപ്പൻ പറയുമ്പോൾ ആണ് മറുപടിയായി ഇത്ര വലിയ കരുതൽ കുഞ്ഞ് നൽകുന്നത്. പപ്പ സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കള്ളൻമാര് കൊണ്ടു പോവുമെന്നും…

നമ്മുടെ ഐഫോണും മറ്റ് സാധനങ്ങളുമൊക്കെ കൊണ്ടു പോകുമെന്നും കുഞ്ഞു വായിൽ വലിയ വർത്തമാനമായി ഇസാന മോള് പറയുമ്പോൾ അത് കേൾക്കാൻ തന്നെ പ്രത്യേക രസമാണ്… ആരെങ്കിലും എന്തെങ്കിലും ഒക്കെ കൊണ്ടുപോകും, പപ്പയുടെ തോർത്തോ… പപ്പയുടെ നിക്കറോ… ഇങ്ങനെ പോകുന്നു കുഞ്ഞിൻരെ സംസാരം… വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളാണ് ബഹുരസം… പപ്പാടെ നിക്കറു വരെ കൊണ്ട് പോകുമെന്ന് പറഞ്ഞു. എന്നാലും പപ്പയെ കൊണ്ട് പോകുമെന്ന് പറഞ്ഞില്ല….ആ കൊച്ചിനേംകൂടെ കൊണ്ടോടാ.. ഇത്രേം കേട്ടിട്ടും മനസ്സിലായില്ലേ….പപ്പാ നിക്കറ് വരെ സൂക്ഷിച്ചോളണം,ആ കരുതൽ കാണാതെ പോവരുതേ പപ്പാ…..പോകേണ്ടന്ന് പറയാതെ പറയുന്നത് ഇങ്ങനെയാ അല്ലെ…ഇങ്ങനെ പോകുന്നു കമന്റുകൾ…

Scroll to Top