അനുവും ഭർത്താവ് അഖിലും മക്കളും ഒക്കെ അടങ്ങുന്ന ഏറെ ആരാധകരുള്ള യുട്യൂബ് ഫാമിലിയാണ് ഡയമണ്ട് കപ്പിൾ… ഇപ്പോഴിതാ ഉള്ളുലയ്ക്കുന്ന തങ്ങളെ തേടിയെത്തിയ ആ ദുരന്തത്തിൽ നിന്നും മുക്തരാകാതിരിക്കുകയാണ് ഈ കുടുംബം…പാലക്കാട്ടെ ഒരു ചെറിയ കുടുംബത്തിലെ വിശേഷങ്ങൾ കോർത്തിണക്കിയ ഡയമണ്ട് കപ്പിൾസിന്റെ വീഡിയോയ്ക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കുടുംബത്തിൽ നിന്നുള്ള ഏറ്റവും സങ്കടകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഇക്കഴിഞ്ഞ ദിവസം ആണ് പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. കയറംക്കോട് സ്വദേശി അലൻ ജോസ് ആയിരുന്നു ആണ് മരിച്ചത്. അനുവിന്റെ സഹോദരനാണ് അലൻ ജോസ്… മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്.
വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ അനുവിനെ വിളിച്ച് വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്. ഈ വാർതച്ത ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഡയമണ്ട് കപ്പിൾസ്… അതി ദാരുണമായി അനുജൻ മരിച്ചുവെന്ന വിവരം അനുവിന് സഹിക്കാനാവുന്നതിലും അപ്പുറമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു…