അച്ഛനെ പോലെ മിമിക്രിയും അഭിനയം എല്ലാം അറിയാം.. കൂട്ടുകാരുടെ ഇടയിൽ കലാഭവൻ മണിയുടെ മകൾ അടിപൊളി

മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്ത വിങ്ങലാണ് കലാഭവൻ മണിയുെട വിടവാങ്ങൽ. മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അവർ. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കൽ സയൻസിൽ എംബിബിഎസ് നാലാം വർഷ വിദ്യാർഥിനിയാണ് മണിയുടെ ഏക മകൾ ശ്രീലക്ഷ്മി. ഇപ്പോൾ ചാലക്കുടിയിലെ വീടായ ‘മണികൂടാരത്തിൽ’ ഉണ്ട് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും. കഴിഞ്ഞ ദിവസം മണികൂടാരത്തിലേക്ക് ശ്രീലക്ഷ്മിയുടെ കൂട്ടുകാരിൽ ചിലർ എത്തിയിരുന്നു. അവർ പകർത്തിയ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകരുെട ഇടയിൽ നിറയുന്നത്.

അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീലക്ഷ്മിയും. അച്ഛന് പിറന്നാൾ സമ്മാനം കിട്ടിയ ആന, താൻ വരച്ച ചിത്രങ്ങൾ, അച്ഛന്റെ ഓർമ്മകുടീരം, ബുള്ളറ്റ്, പാടി അങ്ങനെ അങ്ങനെ എല്ലാ ഓർമ്മകളും കൂട്ടുകാർക്കായി ശ്രീ കാണിച്ചു നൽകുന്നു. കൂട്ടുകാരി ശിൽപയുടെ വ്ലോഗിലാണ് ശ്രീലക്ഷ്മി വിശേഷങ്ങൾ പങ്കിടുന്നത്….കലാഭവൻ മണിയുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ സഹായം നൽകുന്ന ഒരു ആശുപത്രിയും മകളെ ‍ഡോക്ടറാക്കുക എന്നതും. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അച്ഛന്റെ മരണം നൽകിയ വേദനയിലാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടുന്നതും.

തുടർന്ന് പ്ലസ് ടുവിനും മികച്ച മാർക്ക് വാങ്ങി. കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാണ് രണ്ടു വർഷത്തോളം കാത്തിരുന്ന് എൻട്രൻസ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. മകൾക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിക്കുകയാണ് അമ്മ നിമ്മി.

Scroll to Top