ഒന്നര മാസം മുമ്പാണ് കന്യാദാനം പരമ്പരയിൽ നിന്നും സീരിയൽ നടി ഡോണ അന്ന പിന്മാറിയത്. അപ്രതീക്ഷിത പിന്മാറ്റത്തിൻ്റെ കാരണം എന്താണെന്ന് നടി വ്യക്തമാക്കുകയും ചെയ്തിരുന്നില്ല. ഇപ്പോഴിതാ, ഡോണ വിവാഹിതയാകുവാൻ പോവുകയാണെന്ന വിശേഷമാണ് ആരാധകരിലേക്ക് എത്തുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ടോണി സിജിമോൻ എന്ന യുവാവിനെയാണ് ഡോണ വിവാഹം കഴിക്കുവാൻ പോകുന്നത്. അതേസമയം, വിവാഹത്തീയതിയും മറ്റുമൊന്നും ആരാധകരുമായി പങ്കുവച്ചിട്ടില്ലെങ്കിലും സമയം അടുത്തിരിക്കുന്നു. ഈ നിമിഷം അവൻ്റേതാണ്. സ്നേഹം നമ്മുടേതാണ്. എന്നന്നേയ്ക്കും ഒരുമിച്ച് എന്ന ക്യാപ്ഷനിൽ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉടൻ നടക്കാൻ പോകുന്ന പ്രണയ വിവാഹത്തിൻ്റെ സൂചനകളാണ് നടി നൽകിയിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് കന്യാദാനത്തിലെ അനുപമയായി തിളങ്ങിയ നടി ആ കഥാപാത്രം ഉപേക്ഷിച്ച് പരമ്പരയിൽ നിന്നും പടിയിറങ്ങിയത്. അതേസമയം, മറ്റു സീരിയലുകളൊന്നും തന്നെ നടി കമ്മിറ്റ് ചെയ്‌തിട്ടില്ല.
ഈ സാഹചര്യത്തിൽ നടി വിവാഹത്തിന്റെ ഭാഗമായി തന്നെയാണ് പരമ്പരയിൽ നിന്നും പിന്മാറിയതെന്ന് ഉറപ്പിച്ചിരിക്കുകയാണ്. മാത്രമല്ല. വിവാഹശേഷം ഇനി അഭിനയത്തിലേക്ക് തിരിച്ചു വരില്ലേയെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്. സാരിയിലും കുർത്തയും മാത്രം ധരിക്കാൻ ഇഷ്‌ടപ്പെടുന്ന അന്ന ഗ്ലാമറസ് വേഷങ്ങളിലൊന്നും തന്നെ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൂടിയാണ് അന്നയെ ആരാധകർ കൂടുതൽ ഇഷ്‌ടപ്പെടാൻ കാരണമായതും.
സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തിരുവല്ല സ്വദേശിനിയുമാണ്. കോളേജ് പഠന കാലത്താണ് ഡോണയ്ക്ക് അഭിനയത്തിലേക്ക് അവസരം വരുന്നത്. ‘മിഴിയോരം’ എന്ന മ്യൂസിക്ക് ആൽബമായിരുന്നു തുടക്കം. ശേഷം ചില യുട്യൂബ് ചാനലുകളിൽ അവതാരകയായി. പിന്നീട് പ്രണയം ലവ് കാതൽ. ഇനിയവളെ എന്നീ മ്യൂസിക് വീഡിയോകളുടേയും ഭാഗമായി കീടാണു എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘പലപ്പോഴും’ എന്ന ഹ്രസ്വ ചിത്രത്തിൽ അജു വർഗ്ഗീസിനും കാർത്തിക് ശങ്കറിനുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഏക് സന്തുഷ്ട് കുടുംബ്’, കൂൾ ഡ്രിങ്ക്‌സ് എന്നീ വെബ് സീരീസുകളിലും ഡോണ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.