വീട്ടുകാരെ എതിര്‍ത്ത് വിപ്ലവകല്യാണം.. ഇപ്പോള്‍ കോടീശ്വരി.. നടി ചിപ്പിയുടെ തലവര മാറിയ കഥ..!!

കവർന്ന നായികയാണ് ചിപ്പി രഞ്ജിത്ത്. സാന്ത്വനം സീരിയലിൽ എത്തിയതോടെ മിനി സ്‌ക്രീൻ പ്രേക്ഷർക്ക് മുൻപിൽ ദേവി ഏടത്തി ആണ് ചിപ്പി. മാത്രവുമല്ല ചിപ്പിയുടെയുടെയും രഞ്ജിത്തിന്റേയും പ്രൊഡക്ഷൻ കമ്പനിയിലൂടെ നിരവധി സിനിമകളും സീരിയലുകളും ആണ് പിറക്കുന്നതും.മലയാളത്തിലും അന്യഭാഷകളിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെയും രഞ്ജിത്തിന്റേയും വിവാഹം. അതും ഒരു വിപ്ലവകല്യാണം . വിവാഹശേഷം ചിപ്പി സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നു. എന്നാൽ അഭിനയം ഉപേക്ഷിച്ചില്ല. അഭിനയം ഉപേക്ഷിച്ചില്ല എന്ന് മാത്രമല്ല ടോപ്പ് സീരിയലുകളുടെ പ്രൊഡക്ഷൻ ചിപ്പിയും രഞ്ജിത്തും ഏറ്റെടുത്തു. സീരിയലുകൾക്ക് ഒപ്പം തന്നെ സിനിമ പ്രൊഡക്ഷനും രജപുത്ര ഫിലിംസിന്റെ ബാനറിൽ ഇരുവരും ചെയ്യുന്നു. ഇവർക്ക് അവന്തിക എന്ന മകളുണ്ട്. എൽ360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക.

പഠനത്തിലും മിടുക്കി ആയ മകൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ചിപ്പി പങ്കുവച്ചെത്താറുണ്ട്. 49 കാരിയാണ് ചിപ്പി എന്നാൽ ഒളിമങ്ങാത്ത സൗന്ദര്യമാണ് താരത്തിനെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.നാൽപ്പത്തി ഒൻപതാം വയസ്സിലും എങ്ങനെ ഈ സൗന്ദര്യം നിലനിർത്തുന്നു എന്ന് ചോദിച്ചാൽ അത് ഉറപ്പായും രഞ്ജിത്ത് ചിപ്പിക്ക് നൽകുന്ന സപ്പോർട്ട് തന്നെയാണ് ഒപ്പം കുറച്ചൊക്കെ എക്സർസൈസ് ചെയ്തും ഡയറ്റ് ഫോളോ ചെയ്തും ചിപ്പി സൗന്ദര്യം നിലനിർത്തുന്നു. വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും മിക്ക വിശേഷങ്ങളും താരം പങ്കിടാറുണ്ട്. നടി മേനക സുരേഷും കുടുംബവും ഒക്കെ ആയി അടുത്ത ബന്ധമാണ് ചിപ്പിക്ക്.

ഇക്കഴഞ്ഞ നവരാത്രി ആഘോഷങ്ങളുടെ ഒക്കെ ഭാഗമായി ഇരു കുടുംബങ്ങളും ഒന്നുചേർന്നത് ഒക്കെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. കല്യാണസൗഗന്ധികത്തിലാണ് ചിപ്പിയും രഞ്ജിത്തും ആദ്യമായി വർക്ക് ചെയ്യുന്നത്, ദിലീപ്- ദിവ്യ ഉണ്ണി ടീമിന്റെ ഒപ്പം. പിന്നെ നമ്മൾ ഒരുമിച്ചൊരു ഗൾഫ് ഷോ പോയിട്ടുണ്ട്. പിന്നെ കൂടുതലും സെൽഫോണിലൂടെ ആയിരുന്നു സംസാരം . ആ സമയത്താണ് മൊബൈൽ ഇറങ്ങിയത്. നല്ല ചാർജായിരുന്നു കോളിന്. നല്ല കോസ്റ്റിലി പ്രണയം ആയിരുന്നു തങ്ങളുടേതെന്ന് ഒരിക്കൽ ചിപ്പി പറഞ്ഞിരുന്നു.

Scroll to Top