ഇപ്പോൾ വീട്ടിലെ ഏക മാസവരുമാനകാരി മകളാണെന്ന് തുറന്നു പറഞ്ഞു നടൻ ദിലീപ്

കലാകാരന്മാരായ അച്ഛനും അമ്മയ്ക്കും പിറന്ന മക്കളും മാതാപിതാക്കളുടെ പാത പിന്തുടർന്ന് അതേ തൊഴിൽ മേഖലയിലേക്ക് വരുന്ന രീതിയാണ് പൊതുവെ കാണാറുള്ളത്. എന്നാൽ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിക്ക് അന്നും ഇന്നും പഠനരം​ഗത്ത് ശോഭിക്കാനും നല്ലൊരു ജോലി നേടാനുമായിരുന്നു താൽപര്യം. മകളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഒപ്പം നിൽക്കാനായിരുന്നു ദിലീപിനും ഇഷ്ടം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മീനാക്ഷി മെഡിസിൻ പഠനത്തിനായി ചേർന്നു. മകൾ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയെന്ന് നടൻ ദിലീപ് തന്നെയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നതും.

പുതിയ സിനിമയായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന അവകതാരക ചോദ്യത്തോടാണ് നടൻ പ്രതികരിച്ചത്. മീനാക്ഷി ആസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകാമെന്നും ദിലീപ് പറഞ്ഞു. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്.

ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം, സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് മീനാക്ഷി. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്. മക്കൾക്ക് ജോലിയും വരുമാനവും ലഭിക്കുമ്പോഴുള്ള അച്ഛന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാം എന്നായിരുന്നു കമന്റുകൾ. അതേസമയം ദിലീപ് മകൾക്ക് വേണ്ടി കാശെറിഞ്ഞ് വാങ്ങിയതാണ് ഡോക്ടർ സീറ്റെന്നും കമന്റുകളുണ്ട്.

Scroll to Top