ചിലരുടെ ജീവിതത്തിലേക്ക് സിനിമ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാണ്. കോളേജ് പഠനകാലത്ത് കലാപ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ചതും അങ്ങനെയായിരുന്നു. നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുവെങ്കിലും സിനിമയിൽ എത്തിപ്പെടുമെന്ന് ആ ചെറുപ്പക്കാരൻ കരുതിയിട്ടുണ്ടാവില്ല. അങ്ങനെ പഠനത്തിന് ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലിക്ക് കയറി. അവിടെ വെച്ചാണ് പ്രതീക്ഷിക്കാതെ ആ യുവാവിന് ക്യാമറയ്ക്ക് മുന്നിലേക്ക് ഉള്ള വഴി തുറന്നു കിട്ടിയത്. കെ ഗോപാലകൃഷ്ണൻ എന്ന സംവിധായകൻ തൻ്റെ പുതിയ സീരിയൽ ചിത്രീകരിക്കാൻ അനുമതി വാങ്ങാനായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഓഫീസിൽ എത്തുന്നു. അവിടെ വെച്ച് തന്നെ സീരിയലിലേക്ക് അഭിനയിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു.
അങ്ങനെ കെ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സീരിയലിലൂടെ തുടക്കം കുറിച്ച നടനാണ് ഏലിയാസ് ബാബു. തൊണ്ണൂറുകളിലെ നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളായി മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ. സിനിമയിൽ വില്ലൻ കഥാപാത്രങ്ങളായി തിളക്കം. ജീവിതത്തിൽ വില്ലനായി എത്തിയ കാർ അപകടം.
രാത്രിയിൽ 1.30 മണിക്കായിരുന്നു സംഭവം. സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. സിനിമയിൽ അഭിനയിക്കുന്നതിനാൽ സീരിയലിൽ പോകാൻ താൽപര്യം ഉണ്ടായിരുന്നില്ല. അറിയുന്ന ആളുകൾ ആയതുകൊണ്ടും സീരിയലിലെ ആളുകൾ പലപ്പോഴുമായി വിളിച്ചതുകൊണ്ടും മാത്രമാണ് ഏലിയാസ് അന്ന് ആ സീരിയലിൽ അഭിനയിക്കാനായി പോകുന്നത്. എന്നാൽ അപ്പോൾ അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു ദുരന്തം അദ്ദേഹത്തെ കാത്തിരിപ്പുണ്ടെന്ന്. തൃശൂരിലെ രണ്ട് ദിവത്തെ ഷൂട്ട് കഴിഞ്ഞ് മൂന്നാമത്തെ ദിവസം തിരികെ വരുമ്പോൾ വൈറിലയിൽ വച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം പോലീസ് അന്വേഷണം നടത്തിയതിൽ നിന്ന് ലോറി അദ്ദേഹത്തിൻ്റെ കാറിൽ വന്ന് ഇടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
കാറിൽ ഇടിച്ച ശേഷം വണ്ടി നിർത്താതെ പോകുകയായിരുന്നു. പക്ഷേ എത്ര അന്വേഷിച്ചിട്ടും അപകടത്തിന് ഇടയാക്കിയ ലോറി കണ്ടെത്താൻ ആർക്കും സാധിച്ചില്ല. ലോറിയുടെ വിവരം പറയുന്നവർക്ക് സമ്മാന തുക വരെ പ്രഖ്യാപിച്ചിരുന്നു. ഇന്നും ആ അപകടത്തിന് പിന്നിലെ ലോറി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജൂഡ് അട്ടിപ്പേറ്റ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സീരിയൽ മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിലൂടെയാണ് ഏലിയാസ് ബാബു അഭിനയരംഗത്തേക്ക് കടന്ന് വന്നത്. സീരിയലിലെ നായകൻ ബിജു മേനോൻ ആയിരുന്നു. ലോറൻസ് എന്ന പരുക്കനായ വില്ലൻ കഥാപാത്രത്തെ ഏലിയാസ് ബാബു ഗംഭീരമാക്കുകയും ചെയ്തു.
സീരിയൽ വലിയ വിജയമായതോടെ അതിൻ്റെ തുടർച്ചയായി ഒരു സിനിമ ഇറങ്ങുകയും ചെയ്തു. സീരിയലിലെ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും സിനിമയിലും എത്തി. ബിജുമേനോൻ നായകനായി എത്തിയ പുത്രൻ എന്ന ചിത്രത്തിലൂടെ ഏലിയാസ് ബാബു അവതരിപ്പിച്ച ലോറൻസും അങ്ങനെ വെള്ളിത്തിരയിലെത്തി. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും ഏലിയാസ് ബാബുവിൻ്റെ ലോറൻസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ പിന്നീട് നടനെ തേടി വന്ന ഭൂരിഭാഗം വേഷങ്ങളും വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു.