അതെ.. അത് എന്റെ അമ്മയാണ്’.. ഇനിയൊന്നും ആരും പറയരുത് എന്ന് മഞ്ജു പിള്ളയുടെ മകൾ.. മഞ്ജുവും മറുപടിയായി എത്തി..

മിനിസ്‌ക്രീനിലും ബിഗ്ഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മഞ്ജു പിള്ള. കോമഡി ആയാലും സീരിയസ് ആയാലും എല്ലാ റോളുകളും മഞ്ജു പിള്ളയുടെ കൈകളിൽ ഭദ്രം. ടെലിവിഷൻ ഷോകളിലും വിധികർത്താവായും മെന്ററായും എല്ലാം മഞ്ജു പിള്ള എത്താറുണ്ട്. അങ്ങിനെ ഒരു ഷോയിലൂടെയാണ് യൂട്യൂബർ ആയിരുന്ന കാർത്തിക് സൂര്യയുമായി മഞ്ജു പിള്ള സൗഹൃദത്തിലാവുന്നത്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയുടെ ആങ്കറായി കാർത്തിക് സൂര്യയും, വിധികർത്താക്കളിലൊരാളായി മഞ്ജു പിള്ളയും എത്തി. യഥാർത്ഥത്തിൽ അമ്മ മകൻ ബന്ധം… മഞ്ജു ചേച്ചി എന്റെ മാത്രമല്ല മറ്ര് പലരുടെയും അമ്മയാണെന്ന് പറയുകയാണ് കാർത്തിക് സൂര്യ… അത്ര നല്ല മനസാണ് മഞ്ജു ചേച്ചിയുടേത് എന്നാണ് കാർത്തിക് ഉദ്ദേശിച്ചത്… ഒരഭിമുഖത്തിൽ കാർത്തിക് പരാമർശിച്ച ഈ കാര്യം വെളിപ്പെടുത്തി കൊണ്ട് ഇപ്പോഴിതാ മഞ്ജുപിള്ളയുടെ മകൾ ദിയ ​രം​ഗത്തെത്തിയിരിക്കുകയാണ്… ഈ അമ്മ എന്റേത് മാത്രമാണെന്നും , എന്റെ അമ്മയാണ് ഇത്, മറ്രാരുടേതുമവല്ല എന്നാണ് ദിയ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി കുറിച്ചിരിക്കുന്നത്… ദിയയുടെ ഈ സ്റ്രോറിക്ക് മഞ്ജു പിള്ളയും കമന്റുമായി രം​ഗത്തെത്തിയിട്ടുണ്ട്.

അതെ എന്റെ കുശുമ്പി ഞാൻ നിന്റെ മാത്രം അമ്മയാണ് എന്നാണ് മഞ്ജു പിള്ള പറഞ്‍ത്… ഇത് കണ്ട് കുശുമ്പു കുത്തിയല്ലേ… എന്തൊരു കുശുമ്പാണ് ദിയയ്ക്ക് എന്ന് ആരാധകരും പറയുന്നു…അമ്മയുടെ മുഖം കയ്യിൽ പച്ച കുത്തി അമ്മയോടുള്ള സ്നേഹം ദയ ഒരിക്കൽ കടലോളമുണ്ടെന്ന് തെളിയിച്ചതാണ്… ദിയയുടെ ഇടതു കയ്യിലായാണ് അമ്മയുടെ മുഖം പതിപ്പിച്ചത്. ‘പട്ടിയുടെ മാത്രമല്ല അമ്മയുടെ മുഖവും എന്റെ കയ്യിലുണ്ട്. ഇപ്പോൾ സന്തോഷമായില്ലേ’ എന്നാണ് ദയ ചോദിക്കുന്നത്. തന്നെ തോൽപ്പിച്ചു കളഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടിയ ടാറ്റൂ കണ്ട് കണ്ണ് നിറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന മഞ്ജുവിനേയും വിഡിയോയിൽ കാണാം. മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം മഞ്ജു പിള്ള സ്വന്തം കയ്യിൽ പച്ച കുത്തിയിട്ടുണ്ട്.

Scroll to Top