ആരാധകരുടെ ‘ജൂനിയര്‍ രശ്മിക’… ശോഭനയുടെ ഫാന്‍… ബെന്‍സിന്റെ മകളുടെ യഥാര്‍ത്ഥകഥ

തുടരും എന്ന മോഹൻലാൽ ചിത്രം കണ്ട ആരും മറക്കാത്ത ഒരു മുഖമാണ് സിനിമയിൽ മോഹൻലാലിൻ്റെ മകളായി അഭിനയിച്ച പെൺകുട്ടിയുടെ മുഖം. മോഹൻലാൽ അവതരിപ്പിച്ച ബെൻസ് എന്ന് വിളിപ്പേരുള്ള ഷണ്മുഖത്തിൻ്റെ മകൾ പവിത്രയായി അഭിനയിച്ചത് അമൃതവർഷിണിയാണ്. അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അമൃത. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള അമൃതയുടെ ആദ്യ സിനിമയാണ് തുടരും. ആദ്യചിത്രത്തിൽ തന്നെ ഞെട്ടിക്കുന്ന അഭിനയമാണ് അമൃത കാഴ്‌ചവച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരുള്ള അമൃതയ്ക്ക് ആരാധകർ നൽകിയ പേര് ‘ജൂനിയർ രശ്‌ിക മന്ദാന’ എന്നാണ്. രശ്മികയുടെ ആരാധിക കൂടിയായ അമൃത ചെയ്‌ത ഒരു റീൽ വിഡിയോയ്ക്ക് സാക്ഷാൽ രശ്മിക തന്നെ നൽകിയ കമൻ്റ് വൈറലായിരുന്നു.
കൊച്ചിക്കാരിയാണ് അമൃത. കൊച്ചി നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസുകാരിയാണ് അമൃത. പ്രവീണാണ് അമൃതയുടെ അച്ഛൻ. നേവൽ ബോസിൽ ജോലിക്കാരനാണ് അച്ഛൻ. പ്രവീണിനും ഭാര്യയക്കും ഉണ്ടായ ഇരട്ടക്കുട്ടികളിൽ മൂത്തയാളാണ് താരം. രണ്ടാമത്ത് ആൺകുട്ടിയാണ്. അമൃതയുടെ മാമൻ അശ്വിൻ വഴിയാണ് തുടരും എന്ന ചിത്രത്തിലേക്ക് താരം എത്തുന്നത്. അതിന് മുൻപ് ഇൻസ്റ്റാഗ്രാമിലും മറ്റും വീഡിയോ ഇടും എന്നല്ലാതെ ഇതുവരെ അഭിനയച്ചിട്ടുണ്ടായിരുന്നില്ല. നൃത്തം കുഞ്ഞിലെ മുതൽ പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റായിൽ കൂടുതലും ഡാൻസ് വീഡിയോസാണ് അപ്ലോഡ് ചെയ്യാറുള്ളത്.

ഉടൻ ഷൂട്ട് തുടങ്ങുന്ന ഒരു ചിത്രത്തിലേക്ക് ഒരു കുട്ടിയെ ആവശ്യപ്പെട്ട് ബിനു പപ്പുവാണ് അമൃതയുടെ മാമനോട് കാര്യം പറയുന്നത്. മാമാനാണ് അമൃതയുടെ കാര്യം ബിനുവിനോട് പറയുന്നത്. അങ്ങനെ ഒരു ബിനു അമൃതയെ വിൽച്ചു. മോഹൻലാലിൻ്റെ സിനിമ ആണെന്ന് പറഞ്ഞിരുന്നു. പക്ഷേ റോൾ എന്താണെന്ന് പറഞ്ഞിരുന്നില്ല. ഓഡിഷൻ ഉണ്ടെന്നും കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്നും ആദ്യം തന്നെ ബിനു പപ്പു അമൃതയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് അമൃത ഓഡീഷന് പോയത്. അവർ അഭിനയിച്ച് കാണിക്കാൻ പറഞ്ഞ സീനുകൾ ഒക്കെ അഭിനയിച്ചു കാണിച്ചു. ഓഡിഷൻ അവർ അമൃതയെ വിളിക്കാം എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. ഓഡിഷൻ കഴിഞ്ഞ് കുറെ കാലം ആയിട്ടും കോൾ ഒന്നും വരാത്തതുകൊണ്ട് കിട്ടിയില്ല എന്നാണ് കരുതിയത്. എന്നാൽ പിന്നീട് സെലക്ട് ആയന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. അങ്ങനെയാണ് അമൃതവർഷിണി നടിയായത്.
ആദ്യ സിനിമയിൽ തന്നെ ശോഭനയുടെയും മോഹൻലാലിൻ്റെ ഒപ്പം അഭിനയിക്കാൻ പറ്റിയതിൽ വളരെ സന്തോഷത്തിലാണ് ഈ കൊച്ചിക്കാരി. ശോഭനയുടെ വലിയ ഫാനായിരുന്നു അമൃത. നൃത്തം പഠിക്കുന്നുണ്ട്, കളിക്കാറും ഉണ്ട്.

Scroll to Top