നടി ചിപ്പിയുടെ 3000 സ്‌ക്വയര്‍ഫീറ്റിന്റെ വീട് കണ്ടോ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ചിപ്പി. മലയാളിത്തിലും മറ്റ് ഭാഷകളിലുമായി നിരവധി സിനിമകളിൽ ചിപ്പി അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ എന്ന കഥാപാത്രത്തിലൂടെയാണ് ചിപ്പി ശ്രദ്ധേയയാകുന്നത്. പിന്നീട് ചിപ്പി തിളങ്ങിനിന്ന സമയമായിരുന്നു. വിവാഹത്തിന് ശേഷം ചിപ്പി സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് മിനിസ്ക്രീൻ അടക്കി വാണത് ചിപ്പിയായിരുന്നു…ഇപ്പോഴിതാ നടി ചിപ്പിയുടെ വീട് കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ… തിരുവനന്തപുരത്തെ തൂവെള്ള നിറമുള്ല ആ വീട് കണ്ട്ൽ ആരുമൊന്ന് അമ്പരക്കും…ഒരു യൂട്യൂബറാണ് ചിപ്പിയുടെ ഈ വീടിന്റെ ദൃശ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്… നിറയെ ചെടികളുള്ള അതിമനോഹരമായ മുറ്റം… മുറ്റത്ത് നിറയെ പുല്ലുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്… പല തരത്തിലുള്ള പ്ലാന്റുസും കാണാം… മാത്രമല്ല അകം മുഴുവൻ വെള്ള പെയിന്റാണ് നൽകിയിരിക്കുന്നത്… തൂവെള്ള നിറം വീടിന്റെ മോഡി കൂട്ടുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്… നിർമ്മാതാവ് രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.1996 – 97 സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്.

2001 ൽ ആയിരുന്നു കല്യാണം. പരിചയം, പ്രണയം, കല്യാണം ഒക്കെ പെട്ടെന്നായിരുന്നുവെന്നും ചിപ്പി പറയുന്നു. തന്റെ വീട്ടിൽ ആദ്യം കുറച്ച് പ്രശ്‌നം ഉണ്ടായിരുന്നുവെന്നും ചിപ്പി പറയുന്നു. സിനിമയിൽ മാത്രം പരിചയമുള്ള ആളാണ്, കൂടുതലായാന്നും അറിയില്ല എന്നതൊക്കെ ആയിരുന്നു വീട്ടുകാരുടെ പ്രശ്‌നം എന്ന് ചിപ്പി പറയുന്നു. ചെറിയൊരു പ്രശ്‌നം ആകുമെന്ന് കണ്ടപ്പോൾ ഞങ്ങൾ പോയി കല്യാണം കഴിച്ചു. തങ്ങൾ ചാടിക്കയറി കല്യാണം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിപ്പി പറയുന്നു. കല്യാണം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ വീട്ടിലേക്ക് അവർ വിളിച്ചെന്നും താരം പറയുന്നു. തന്റെ തീരുമാനം തെറ്റിയാരുന്നില്ലെന്ന് എല്ലാവർക്കും ബോധ്യമായെന്നും ചിപ്പി പറയുന്നു.

Scroll to Top