മെഹന്തി ഇടാന്‍ റേറ്റ് എത്രയാ ചേച്ചീ.. അവസാനം സ്വകാര്യ ഭാഗത്ത് ഇടാനും എത്രയെന്ന് ചോദ്യം.. ആര്‍ജെ അഞ്ജലിയുടെ പ്രാങ്ക് കോളില്‍ സംഭവിച്ചത്

ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോൾ ആണ് വലിയ വിവാദമായിരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് ആധാരം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ആർജെ അഞ്ജലി ക്ഷമ ചോദിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. ‘ഞാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതിൽ ഇനി അർത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേൽപ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വൽസിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങൾ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാൽ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ ഞങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നും മാത്രമാണ് പ്രാങ്ക് കോൾ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്.

വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങൾക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകൾ എന്റെ ഭാഗത്ത് നിന്ന് ഇനി മേൽ വരാതിരിക്കാൻ പൂർണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നൽകുകയാണ് ’ അഞ്ജലി പറഞ്ഞു. പ്രാങ്ക് കോൾ വിവാദമായതിന് പിന്നാലെ ക്ഷമ ചോദിച്ച് ആർജെ അഞ്ജലി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തൻറെ ജോലി പോയെന്നു പറഞ്ഞ് കമൻറ് ഇടുന്നവരോട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആർജെ അഞ്ജലി. താൻ കഴിഞ്ഞ മാർച്ചിൽ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് രാജിവച്ചിരുന്നുവെന്നും തൻറെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആർജെ അഞ്ജലി വിശദീകരണ വിഡിയോയിൽ പറയുന്നു….വർഷങ്ങൾ എടുത്ത് ഉണ്ടാക്കിയ പ്രശസ്തി മിനിറ്റുകൾ കൊണ്ട് ഇല്ലാതായി എന്ന കമൻറിന് ഫോളോവേഴ്സിൻറെ എണ്ണമല്ല മനുഷ്യൻറെ ഗുണമേന്മ നിർണയിക്കുന്നതെന്നാണ് അഞ്ജലി മറുപടി നൽകിയത്. പോകാം എയറിലേക്ക് എന്ന കമൻറിന് ‘മക്കളേ കഴിഞ്ഞ 12 വർഷമായി ചേച്ചി എയറിലാണ്, ഇപ്പോഴും ഇന്നും എനിക്ക് മടുക്കുംവരെയും’ എന്നായിരുന്നു മറുപടി.

അഞ്ജലിയെക്കുറിച്ച് മോശം കമൻറുകൾ ഇട്ടവർക്കെതിരെ നിയമപരമായി നീങ്ങുമെന്നും അഞ്ജലി തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിട്ടുണ്ട്. ഒരുപാട് പേരെകൊണ്ട് കുറ്റകൃത്യം ചെയ്യിച്ച യൂട്യൂബേഴ്സിന് അഭിവാദ്യങ്ങൾ എന്നാണ് അഞ്ജലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. മെഹന്തിയിടുന്ന സ്ത്രീയെ വിളിച്ച് സ്വകാര്യഭാഗത്ത് മെഹന്തിയിട്ട് തരുമോ എന്ന ചോദിച്ച് അപമാനിച്ച അഞ്ജലിക്കും നിരഞ്ജനക്കും എതിരെ നിരവധിപേർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളെ ലൈക്കിനും കമൻറിനും വേണ്ടി അപമാനിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടികാണിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്…അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീതയും സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തചി…. തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയെ ഫോണിൽ വിളിച്ച് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചത് ഒരു തരത്തിലവും ന്യായീകരിക്കാനാവില്ലെന്ന് ഗീതി സംഗീത വ്യക്തമാക്കി. മാപ്പ് പറഞ്ഞ് അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിലൂടെയാണ് ഗീതി സംഗീത തന്റെ നിലപാട് വ്യക്തമാക്കിയത്.

Scroll to Top