മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം നായകൻമാരിലൊരാളാണ് സാജൻ സൂര്യ. നായകനായി മാത്രമല്ല വില്ലത്തരത്തിലൂടെയും അദ്ദേഹം കൈയ്യടി സ്വന്തമാക്കിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും വ്‌ളോഗിലൂടെയായി പങ്കിടാറുണ്ട്. ഇപ്പോഴിതാ മകൾ ഡിഗ്രി പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു ഡിഗ്രി പാസ്സായപ്പോൾ ബെസ്റ്റ് ടാലന്റഡ് സറ്റുഡന്റ് ഓഫ് ബിഎസ് സി സൈക്കോളജി, രാജഗിരി കോളേജ് എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ പ്രൌഡ് അച്ഛനും അമ്മയും ആക്കി.മീനുവിന് റോൾമോഡലുമായി.ഇവിടെ ജോയിൻ ചെയ്യാൻ ഞങ്ങളെ സഹായിച്ച ജോബി കണ്ണമ്പാടം ചേട്ടനും, അൻസിൽ സിസ്റ്ററിനും, ചെറിയ കാര്യങ്ങൾക്ക് പോലും ഓടിയെത്തിയ എന്റെ പ്രിയ സുഹൃത്തുക്കൾ ഗിരീഷ് ചന്ദ്രൻ, സുനിൽ കുണ്ടറ, രെജു ചന്ദ്രൻ, അരുൺ രാഘവനും ഹൃദയം നിറഞ്ഞ നന്ദിയെന്നുമായിരുന്നു കുറിപ്പ്. മകളോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. സാജന് ഇത്രയും വലിയ മകളുണ്ടോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. മക്കളായ മാളുവിനെയും മീനുവിനെയും കുറിച്ച് അഭിമുഖങ്ങളിലെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്.നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. ഈ പിതൃദിനത്തിൽ ഇതിൽപ്പരം അഭിമാനം വേറെന്ത് വേണമെന്നായിരുന്നു ഒരാൾ ചോദിച്ചത്. മകൾക്ക് എല്ലാ ഐശ്വര്യവുമുണ്ടാവട്ടെ. അച്ഛൻ ഇനി മക്കളുടെ പേരിൽ അറിയപ്പെടട്ടെ. അങ്ങനെ മോളും ഡിഗ്രി കഴിഞ്ഞു.
അച്ഛനെന്ന നിലയിൽ ഇതിൽക്കൂടുതലെന്ത് സന്തോഷമാണ് വേണ്ടത് തുടങ്ങി നിരവധി കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.ഇടക്കാലത്ത് മകളോടൊപ്പമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും സാജൻ എത്തിയിരുന്നു. 27ാം വയസിൽ അമ്മ നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു. അതിപ്പോൾ നന്നായില്ലേ, നിങ്ങളെ കാണുമ്പോൾ ചേട്ടനും അനിയത്തിയേയും പോലെ തോന്നുന്നു എന്നായിരുന്നു ആരാധകർ പറഞ്ഞത്. സർക്കാർ ജോലി കിട്ടിയതിന് ശേഷം ലീവെടുത്തായിരുന്നു സാജൻ സീരിയലുകളിൽ സജീവമായത്. അഭിനയ മേഖലയിൽ നിന്ന് മകൻ മോശമായിപ്പോവേണ്ടെന്ന് കരുതിയായിരിക്കും അമ്മ നേരത്തെ കല്യാണം കഴിപ്പിച്ചത്. ചുറ്റിലും കുറേ നായികമാരൊക്കെയുള്ളതല്ലേ, വിവാദങ്ങളിലൊന്നും മകൻ പെടരുതെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനം എന്നായിരുന്നു മുൻപ് സാജൻ തന്നെ പറഞ്ഞത്….നല്ലൊരു നർത്തകി കൂടിയായി മാളവിക കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) ൽ നിന്നുമാണ് സൈക്കോളജിയിൽ ബിഎസ്.സി പഠനം പൂർത്തിയാക്കിയത്. മൂന്നു വർഷത്തെ പഠനം കഴിഞ്ഞ് മക്കൾക്കും ഭാര്യയ്ക്കും ഒപ്പം ഫാദേഴ്‌സ് ഡേ സെലിബ്രേഷൻ നടത്തിയതിന്റെ ചിത്രങ്ങളും ഇപ്പോൾ ആരാധകരിലേക്ക് എത്തുന്നുണ്ട്. ഇന്നലെ ജൂൺ 15-ാം തീയതിയായിരുന്നു ഫാദേഴ്‌സ് ഡേ ആയി ആചരിച്ചിരുന്നത്. സോഷ്യൽ മീഡിയ നിറയെ അതിന്റെ വിശേഷങ്ങൾ നിറയവോണ് അച്ഛന് സർപ്രൈസായി ഭാര്യയും രണ്ടു പെണ്മക്കളും ചേർന്ന് കേക്ക് എത്തിച്ചത്. പെട്ടെന്ന് കേക്ക് കണ്ടപ്പോൾ ഇന്നാരുടെ പിറന്നാളാ എന്നു പോലും അദ്ദേഹം ചോദിക്കുന്നതു വീഡിയോയിൽ കാണാം. പിറന്നാൾ അല്ലച്ഛാ.. ഇന്ന് ഫാദേഴ്‌സ് ഡേ ആണ്.. എന്ന് മകൾ പറയുമ്പോൾ ഇന്നോ എന്ന് അദ്ദേഹം ചോദിക്കുന്നതും തുടർന്ന് സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം.
സ്വന്തം ജോലിയും കരിയറും എല്ലാം ഉപേക്ഷിച്ചാണ് നടൻ്റെ ഭാര്യ വിനീത മക്കളുടെ കാര്യം നോക്കി വീട്ടമ്മയായി ജീവിക്കുന്നത്. ഭർത്താവിൻ്റെ തിരക്ക് കണക്കിലെടുത്ത് രണ്ടുപേരും ജോലി ചെയ്താൽ കുടുംബത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് ഭർത്താവിന്റെ ഇഷ്ടവും കരിയറും എല്ലാം നോക്കി സാജനൊപ്പം നർത്തകി കൂടിയായ വിനീത നിൽക്കുന്നത്. വിദ്യാർത്ഥിനികളായ മാളവിക, മീനാക്ഷി എന്നിവരാണ് സാജൻ്റെയും വിനീതയുടെയും മക്കൾ. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശൻ നായരായിരുന്നു സാജൻ്റെ അച്ഛൻ. സർവ്വീസിലിരിക്കെ മരിച്ച അച്ഛൻ്റെ ജോലിയാണ് സാജന് ലഭിച്ചത്.