അക്രമ രാഷ്ട്രീയത്തില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയാകുന്നു

നിശ്ചയദാർഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോൽപ്പിക്കാനാവില്ലെന്നും തെളിയിച്ച ഒരു പെൺക്കുട്ടിയുണ്ട് കേരളത്തിൽ…കാൽനൂറ്റാണ്ട് മുൻപു ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറിൽ കാലു തകർന്ന് ചോരയിൽ കുളിച്ചു കിടന്ന ആറു വയസ്സുകാരി അസ്നയുടെ മുഖം കേരളജനത മറന്നിട്ടുണ്ടാകില്ല. ആത്മവിശ്വാസത്തിൻറെ പടവുകൾ കയറിയ ഡോക്ടറായ അസ്നയുടെ വിജയങ്ങൾ കേരളം ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. ഇപ്പോഴിത അക്രമ രാഷ്ട്രീയത്തിൻറെ ഇരയായ അസ്ന സുമംഗലിയാവുകയാണ്. ജൂലൈ 5നാണ് അസ്നയുടെയും നിഖിലിൻറെയും വിവാഹം.

2000 സെപ്തംബർ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയായ അസ്നയുടെ നേർക്ക് ബോംബ് വന്നുവീണത്. ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു. വീടിനു സമീപം പൂവത്തൂർ ന്യൂ എൽ.പി.സ്‌കൂളിലായിരുന്നു പോളിങ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അസ്നയ്ക്ക് പിന്നീട് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. എന്നാൽ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്നയ്ക്ക് തുടർന്നുള്ള ജീവിതം. കൃത്രിമക്കാൽ ഘടിപ്പിച്ചായിരുന്നു ഓരോ കാൽവെപ്പും. മിടുക്കിയായ അസ്ന അങ്ങനെ ഡോക്ടറാകാൻ പഠിച്ചു തുടങ്ങി.

2013-ലായിരുന്നു അസ്ന മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് നിർധനരായ അസ്നയുടെ കുടുംബത്തിന് വീട് നിർമിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം അസ്നയ്ക്ക് ഉപയോഗിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ലിഫ്റ്റ്‌ സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു. സിപിഎമ്മും അസ്‌നയെ സഹായിച്ചു. ഹൗസ് സർജൻസിയും കഴിഞ്ഞ് നാട്ടിൽ തന്നെ ജോലിയും കിട്ടി.മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്നേഹവും പരിചരണവും ഡോക്ടറാകണമെന്ന മോഹം അസ്നയിൽ വളർത്തി. വേദനയിലും തളരാതെ അസ്ന ആ ആഗ്രഹത്തെയും എത്തിപ്പിടിച്ചു. കോഴിക്കോട് ഗവ. മെ‍ഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടി. എന്നാൽ അന്ന് നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാകാതിരുന്ന അസ്നക്കായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 38 ലക്ഷം രൂപ ചെലവിൽ കോളജിൽ ലിഫ്റ്റ് സ്ഥാപിച്ചു. ഒടുവിൽ 2020 ഫെബ്രുവരി 6ന് അസ്ന സ്വന്തം നാടിൻറെ ഡോക്ടറായി….കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്നു ഏറെക്കാലം അസ്ന. കണ്ണൂരിലെ കണ്ണില്ലാത്ത അക്രമരാഷ്ട്രീയത്തിനിരയായി വലതുകാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ അസ്ന ഏറെക്കാലം വാർത്തകളിൽനിറഞ്ഞുനിന്നു…

Scroll to Top