ഒരു കാലത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു കുടുംബവിളക്ക്. വലിയൊരു താരനിര അണിനിരക്കുന്നതും പഴുതുകളില്ലാത്ത കഥാരീതിയും പരമ്പരയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങളായി മാറിയിരുന്നു. സുമിത്ര എന്ന സ്ത്രീയുടെ ജീവിതമാണ് പരമ്പര പ്രധാനമായും പിന്തുടരുന്നതെങ്കിലും നെഗറ്റീവ് ഷേഡ് ഉള്ള ഒരുകൂട്ടം കഥാപാത്രങ്ങൾക്കും പരമ്പരയിൽ സ്താനമുണ്ടായിരുന്നു. അത്തരത്തിൽ ചെറിയൊരു വില്ലത്തിയായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് കാസർഗോഡുകാരിയായ അമൃത ഗണേഷ്. പരമ്പരയിൽ ഡോ. ഇന്ദ്രജ എന്ന കഥാപാത്രമായാണ് അമൃത എത്തിയിരുന്നത്. പിന്നീട് എല്ലാവരും അമൃതയുടെ പേര് മറന്നു… എല്ലാവരും ഡോ ഇന്ദ്രജ എന്ന് വിളിക്കാൻ തുടക്കി… അതാണ് അമൃതയുടെ വിജയവും… ‘തിങ്കൾ കലമാൻ’ എന്ന പരമ്പരയിലെ വേഷം ചെയ്യുന്നതിനിടെയായിരുന്നു അമൃത കുടുംബവിളക്കിലേക്ക് എത്തിച്ചേരുന്നത്.
വിജയിച്ച ഒരു പരമ്പരയുടെ ഭാഗമായതോടെ അമൃതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പകരക്കാരിയായിട്ടാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത്. ഏറെ ടെൻഷനോടെ പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ച് പലപ്പോഴും അമൃത പറഞ്ഞിട്ടുമുണ്ട്.നടി എന്നതിലുപരിയായി സർട്ടിഫൈഡ് നർത്തകി കൂടിയാണ് അമൃത. ബി എ ഭരതനാട്യം ഡിഗ്രിയുള്ള അമൃത സ്റ്റേജുകളിലൂടെ പരമ്പരയിലേക്ക് എത്തിയ ആൾ കൂടിയാണ്. പരമ്പരയ്ക്ക് പുറത്തുള്ള യഥാർഥ അമൃതയെ പ്രേക്ഷകർ ആദ്യമായി പരിചയപ്പെട്ടത് കുടുംബവിളക്ക് പരമ്പരയിലെ തന്നെ അഭിനേതാവായ ആനന്ദ് നാരായൺ തന്റെ യൂട്യൂബിലൂടെ പരിചയപ്പെടുത്തിയപ്പോഴായിരുന്നു. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച അമൃത ഇപ്പോൾ ഒരു വ്ലോഗർ കൂടിയാണ്… സോഷ്യൽ മീഡീയയിലെ മിന്നും താരവും… പിന്നീടിങ്ങോട്ട് ഒട്ടേറെ ഫാൻ പേജുകളാണ് അമൃതയുടെ പേരിൽ ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങുകളിലും മറ്റും സ്ഥിരം അതിഥിയാണ് അമൃത ഇപ്പോൾ. പഠിക്കുന്ന കാലത്തുണ്ടായ ഒരകു സീരിയസ് റിലേഷൻഷിപ്പാണ് അമൃതയുടെ കരിയറിൽ അവരെ ബാധിച്ച നെഗറ്റീവ് കാര്യം… 4 വർഷം നീണ്ടുനിന്ന ആ ബന്ധം അങ്ങേയറ്റം ടോക്സിക്കായതുകൊണ്ട് തന്നെ കരിയറിൽ തുടക്കകാലത്ത് ശോഭിക്കാൻ അമൃതയ്ക്ക് സാധിച്ചില്ല… എന്നാൽ ഇപ്പോൾ അമൃത ഹാപ്പിയാണ്…