ഇത് സിനിമാക്കഥയല്ല ജീവിതമാണ്. അനുജൻ കൂലിപണിക്ക് പോയി.ചേട്ടനെ പഠിപ്പിച്ച് അധ്യാപകനാക്കി..സഹോദര ബന്ധത്തിൻ്റെ ആഴമറിയണമെങ്കിൽ ഇവിടേക്ക് വരണം. കൊല്ലം ജില്ലയിലെ പട്ടാഴി മാലൂരിലേക്ക്. കൂലിപണിക്ക് പോയി പണം കണ്ടെത്തി ജേഷ്ഠനെ പഠിപ്പിച്ച് കോളേജ് അധ്യാപകനാക്കിയ ഒരു അനുജൻ ഇവിടെയുണ്ട്. പേര് സഫ്രാരിസ്(22). പത്തനാപുരം മാലൂർ കോളേജിന് സമീപം മലശ്ശേരി പടിഞ്ഞാറ്റേതിൽ ഷാജിമോൻ- ഷീജ ദമ്പതികളുടെ മക്കളാണ് അഫ്രാരിസും സഫ്രാരിസും. രണ്ടുപേരും നാട്ടിലെ താരമാണിപ്പോൾ. അനുജൻ്റെ കഷ്ടപ്പാടിൻ്റെ വില നന്നായി അറിയാവുന്ന ജ്യേഷ്ഠൻ പഠിച്ചെന്ന് മാത്രമല്ല യു ജി സി യും ജെ ആർ എഫും പാസായി ഇന്ത്യയിൽ തൊണ്ണൂറ് പേരിൽ ഒരാളായി മിന്നും വിജയം നേടി. പ്ലസ് ടു കഴിഞ്ഞതോടെ മൂത്ത മകൻ അഫ്രാരിസിനെ ഉപരിപഠനത്തിന് വിടാൻ മാതാപിതാക്കൾക്ക് യാതൊരു നിവൃത്തിയും ഇല്ലായിരുന്നു. പഠനത്തിൽ മിടുക്കനായ ജേഷ്ഠനെ പഠിപ്പിക്കാൻ മറ്റ് മാർഗ്ഗമില്ല എന്ന് മനസിലാക്കിയ സഫ്രാരിസ് 15 ാംമത്തെ വയസ് തൊട്ട് കൂലി പണിക്ക് പോയി തുടങ്ങി. തടി പണിക്കും , മീൻ കടയിൽ നിൽക്കാനും ഉത്സവത്തിന് കുലുക്കി സർബത് വിൽക്കാനും മടിച്ചില്ല. കുറച്ച് നാൾ ബാഗ്ലൂരിൽ പോയും ജേഷ്ഠൻ്റെ പഠനത്തിനും വീട്ടു ചിലവിനും പണം കണ്ടെത്തി.
ഈ ജോലിക്കിടയിലും പ്ലസ്ടു പഠനം സഫ്രാരിസ് പൂർത്തീകരിച്ചു. തുടർന്ന് എ സി മെക്കാനിക്കൽ പഠിക്കാൻ പോയെങ്കിലും ജേഷ്ഠൻ്റെ പരീക്ഷകൾക്കും പഠനത്തിനും വീട്ടിലെ ലോണുകൾ അടയ്ക്കനും പണം കൂടുതൽ കണ്ടെത്താനായി സഫ്രാരിസ് പഠനം നിർത്തുകയായിരുന്നു.തനിക്ക് പഠിക്കാൻ കഴിഞ്ഞില്ലങ്കിലും യു ജി സി നെറ്റ് പരീക്ഷയും ജൂനിയർ റിസർച്ച് ഫെലോഷിപ്പും ജ്യേഷ്ഠന് നേടാൻ കഴിഞ്ഞതിലുളള നിറഞ്ഞ സന്തോഷത്തിലാണ് സഫ്രാരിസ്. ഈ നേട്ടമെല്ലാം അനുജൻ്റെ അധ്വാനത്തിൻ്റെ വിജയമാണന്നാണ് അഫ്രാരിസ് പറയുന്നത്. 7 ലക്ഷം പേർ എഴുതിയ പരീക്ഷയിൽ നാലായിരം പേർക്കാണ് വിവിധ വിഷയങ്ങളിൽ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചത്. കൊമേഴ്സിൽ കേരളത്തിൽ നിന്നും അഫ്രാരിസിന് മാത്രമാണ് ഫെലോഷിപ്പ് ലഭിച്ചത്.പി എച്ച് ഡി പഠനത്തോടൊപ്പം വീടിന് അടുത്തുള്ള മാലൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിക് പ്രവേശിക്കാനിരിക്കുകയാണ് അഫ്രാരിസ്…ബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ഈ ലോകത്ത് എല്ലാവർക്കും ഉദാഹരണമായിരിക്കുകയാണ് ഈ ചേട്ടനും അനിയനും. അവരുടെ ബന്ധം എല്ലാവരുടെയും മനസ്സിൽ സ്ഥാനം നേടുകയും മറ്റ് ആളുകൾക്ക് എല്ലാം ഒരു മാതൃകയാക്കാനും സാധിക്കുന്ന ഒരു ജീവിതമാണ് ഈ അനിയന്റെയും ചേട്ടന്റെയും കഥ. സ്വന്തം ചേട്ടന് വേണ്ടി തന്റെ നല്ലൊരു ജീവിതം തന്നെ വേണ്ടാന്ന് വച്ച അനിയന്റെ കഥ. ചേട്ടന്റെ പഠനത്തിന് വേണ്ടി തന്റെ ഭാവി മാറ്റിവെച്ച് ജേലിക്കിറങ്ങിയ ഒരു അനിയന്റെ കഥ. ഇന്നത്തെ കാലത്ത് അങ്ങനെയൊരു അനിയനെ കിട്ടുക എന്നത് തന്നെ ആ ചേട്ടന്റെ ഭാഗ്യം